hyundai-

ഒരു ഹ്യൂണ്ടായ് കാറാണോ നിങ്ങളുടെ സ്വപ്നം. എങ്കിൽ അത് യാഥാർത്ഥ്യമാക്കാൻ പറ്റിയ സമയമാണ് വരാൻ പോകുന്നത്. ഹ്യുണ്ടായി കമ്പനിയുടെ വിവിധ മോഡൽ കാറുകൾക്ക് അത്യുഗ്രൻ ഓഫറുകളാണ് ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മോഡലുകൾക്ക് 55000 മുതൽ രണ്ട് ലക്ഷം രൂപവരെയാണ് ഓഫർ. മാർട് ഡീൽസ് ഓൺവീൽ എന്ന പേരിലാണ് ഓഫർ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം അവസാനം വരെ മാത്രാണ് ഓഫറുകളുടെ കാലാവധി.

ഓഫറുകൾ ബാധകമാകുന്ന മോഡലുകൾ

1,​ സാൻട്രോ

ആധുനിക ഭാവപ്പകർച്ചയോടെ പുറത്തിറങ്ങിയ ഹ്യുണ്ടായി സാൻട്രോ വാങ്ങുമ്പോൾ ഉപഭോക്താവിന് 55,​000 ഇളവ് ലഭിക്കും,​ 30000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20000 രൂപ എക്സ്ചേഞ്ച് ബോണസും 5000 കോർപ്പറേറ്റ് ഓഫറും അടക്കമാണ് ഇളവുകൾ. പഴയ ഇയോൺ, സാൻട്രോ എന്നിവ മാറ്റി പുതിയ സാൻട്രോ സ്വന്തമാക്കുന്നവർക്ക് 10000 രൂപ അധിക എക്സ്ചേഞ്ച് ബോണസും നൽകുന്നുണ്ട്.

2,​ ഗ്രാൻഡ് ഐ10,​ ഐ20 & എക്സെന്റ്

ഗ്രാൻഡ് ഐ10നും എക്സ്‌സെന്റിനും 95000 രൂപയുടെ ഇളവാണ് നൽകുന്നത്. 60000 രൂപ ക്യാഷ് ഡിസൗണ്ടും 30000 രൂപ എക്സ്ചേഞ്ച് ബോണസും 5000 കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കമാണ് ഇളവുകൾ. എലൈറ്റ് ഐ20 ഇറ, മാഗ്ന മോഡലുകൾക്ക് 10000 രൂപ ക്യാഷ് ഡിസൗണ്ട് 20000 രൂപ എക്സ്ചേഞ്ച് ബോണസ് 5000 കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കം 35000 രൂപ ഇളവ് നൽകുന്നുണ്ട്. എലൈറ്റ് ഐ20യുടെ സ്പോർട്ടിനും മുകളിലേയ്ക്ക് എല്ലാമോഡലുകൾക്കും 40000 രൂപ ക്യാഷ് ഡിസൗണ്ട് 20000 രൂപ എക്സ്ചേഞ്ച് ബോണസ് 5000 കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കം 65000 രൂപ ഇളവ് നൽകുന്നുണ്ട്. എലൈറ്റ് 20 സ്പോർട്സ്, ആസ്ത വകഭേദങ്ങൾ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് വെറും 10000 രൂപ അധികമായി നൽകി ഐ20 ആക്ടീവ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഇതിലൂടെ 1.27 ലക്ഷം രൂപയുടെ ആനുകൂല്യമാണ് ഉപഭോക്താവിന് ലഭിക്കുന്നത്.

3,​ ക്രേറ്റ&വെർന

ക്രേറ്റയുടെ 1.6 ലീറ്റർ എൻജിൻ മോഡലിന് 80000 വരെ ഇളവ് നൽകുന്നുണ്ട്. ക്യാഷ് ഡിസൗണ്ടും എക്സ്ചേഞ്ച് ബോണസും അടക്കമാണത്. വെർനയ്ക്ക് ക്യാഷ് ഡിസൗണ്ടും എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് ഓഫറും അടക്കം 60000 രൂപ വരെ ഇളവും എലാൻട്രയുടെ പഴയ മോഡലിനും ട്യുക്സണിനും 1.25 ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ടും 75000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 2 ലക്ഷം രൂപ വരെ ഇളവും നൽകുന്നുണ്ട്.