1. തൃശ്ശൂരില്‍ കയ്പമംഗലത്ത് നിന്ന് കാണാത പെട്രോള്‍ പമ്പ് ഉടമ മനോഹറിനെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ആണ് മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജിന്റെ മുന്‍വശത്ത് മൃതദേഹം കണ്ടെത്തിയത്. കൈകള്‍ പിന്നിലേക്ക് കൂട്ടികെട്ടിയ നിലയില്‍ ആയിരുന്നു. ഗുരുവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് മൃതദേഹം സ്ഥിരീകരിച്ചത്. മനോഹറിനെ കാണാന്‍ ഇല്ല എന്ന പരാതി കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചത് ആവാം എന്ന് പൊലീസ് നിഗമനം. അജ്ഞാത മൃതദേഹം എന്ന രീതിയില്‍ ആണ് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്.
2 കേരളം ഉള്‍പ്പെടെ 6 സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശ് ഭീകരസംഘടനയായ ജമാ അത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി എന്‍.ഐ.എ. ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ എന്ന വ്യാജേന ഇവര്‍ കേരളം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുക ആണ്. കൃഷ്ണഗിരി മലനിരകളിലും, തമിഴ്നാട്- കര്‍ണാടക അതിര്‍ത്തികളിലും ഇവര്‍ അത്യുഗ്രഹ സ്‌ഫോടന ശേഷിയുള്ള ഐ.ഇ.ഡിയും റോക്കറ്റ് ലോഞ്ചറും പരീക്ഷിച്ചു.
3 എന്‍.ഐ.എ വിളിച്ചു ചേര്‍ത്ത ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്മാരുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബംഗാള്‍, അസം സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യല്‍, മതതീവ്രവാദ പരിശീലനം, ഭീകരവാദ പ്രവര്‍ത്തന പരിശീലനം എന്നിവ നടത്തുന്നുണ്ട്. ഈ ഭീകര സംഘം ബെംഗളൂരുവില്‍ ഇരുപത്തിരണ്ടോളം ഒളിത്താവളങ്ങള്‍ ഉണ്ടാക്കിയിട്ട് ഉണ്ടെന്നും വിവരം. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള 127 പേരെ ഇതുവരെ രാജ്യത്ത് അറസ്റ്റു ചെയ്തതായി ഐ.ജി. അലോക് മിത്തല്‍ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്ത യോഗത്തില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഉണ്ടായിരുന്നു.
4 വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണിയും ആയി വീട്ടമ്മ. തിരുവനന്തപുരത്താണ് സെല്‍വി എന്ന വീട്ടമ്മ വീടിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. പാറശ്ശാല അയിര സ്വദേശി ആണ് സെല്‍വി. ഇന്നലെ ആയിരുന്നു വീട് ബാങ്ക് ഓഫ് ബറോഡ ജപ്തി ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വീട്ടമ്മ വിജയാ ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഭവന വായ്പ എടുത്തത്. ഇതിന് ശേഷം ആറ് ലക്ഷം രൂപ തിരിച്ച് അടച്ചു എന്നാണ് സെല്‍വി പറയുന്നത്. വിജയാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ലയിച്ചതിനെ തുടര്‍ന്ന് ഇനിയും 12 ലക്ഷം രൂപ തിരിച്ച് അടയ്ക്കണം എന്ന് കാണിച്ച് ബാങ്കുകാര്‍ മുന്‍പും ജപ്തിക്ക് ശ്രമിച്ചിരുന്നു. സെല്‍വിയുെട ഭര്‍ത്താവ് കുറച്ച് നാളുകള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. മക്കളും സ്ഥലത്ത് ഇല്ലെന്നാണ് സൂചന.
5 തൃശ്ശൂരില്‍ ഡ്രൈവറെ ആക്രമിച്ച് ഊബര്‍ ടാക്സി തട്ടിയെടുത്തു. ആക്രമണത്തിന് പിന്നില്‍, ദിവാന്‍ജി മൂലയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പുതുക്കോട്ടിയിലേക്ക് ഓട്ടം വിളിച്ചവര്‍. ആക്രമണത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ കരുവാപ്പടി സ്വദേശി രാജേഷ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. ആമ്പലൂരില്‍ വച്ചാണ് രാജേഷിന് നേരെ ആക്രണം ഉണ്ടായത്. കമ്പികൊണ്ട് തലയ്ക്ക് അടിച്ച ശേഷം ഡ്രൈവറെ റോഡില്‍ തള്ളി കാറുകൊണ്ട് അക്രമികള്‍ മുങ്ങുക ആയിരുന്നു. കാലടിയില്‍ വച്ച് പൊലീസ് വാഹനം പിടികൂടി എങ്കിലും പ്രതികള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പ്രതികളെ കണ്ടാല്‍ തിരിച്ചറിയാം എന്ന് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. ആക്രമണത്തിന് കൃത്യമായ പ്ലാനിംഗോടെ ആണ് പ്രതികള്‍ എത്തിയത് എന്നാണ് പൊലീസ് നിഗമനം.
6 നിയമാവലികള്‍ ഭേഭിച്ച് ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരത്തിന് 2 പേര്‍ അര്‍ഹരായി. കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് ആറ്റ്വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നാഡിന്‍ ഇവാരിസ്റ്റോയുമാണ് ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. പുരസ്‌കാരം പങ്കിടരുത് എന്ന നിയമാവലി മറികടന്നാണ് വിധികര്‍ത്താക്കള്‍ ഇത്തവണ പുരസ്‌കാരം 2 പേര്‍ക്കായി നല്‍കിയത്. ദ് ടെസ്റ്റമെന്റ് എന്ന് കൃതിയാണ് മാര്‍ഗരറ്റ് ആറ്റ്വുഡിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇതോടെ 79കാരിയായ മാര്‍ഗരറ്റ് ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന് ബഹുമതിയും നേടി. ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരി ആയി ബെര്‍നാഡിന്‍ ഇവാരിസ്റ്റോ. ഗേള്‍, വുമന്‍, അദര്‍ എന്ന കൃതിയ്ക്കാണ് ഇവരിസ്റ്റോയ്ക്ക് പുരസ്‌കാരം ലഭിച്ചത്.
7 ഭരതന്നൂരിലെ ആദര്‍ശ് എന്ന വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണത്തില്‍ വ്യക്തത തേടി ക്രൈംബ്രാഞ്ച്. പത്ത് വര്‍ഷത്തിന് ശേഷം പുറത്ത് എടുത്ത മൃതദേഹത്തിന്റെ റീ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള ഫോറന്‍സിക് പരിശോധനകള്‍ക്ക് ഇന്ന് തുടക്കം. മരണ കാരണം അന്വേഷിക്കാന്‍ ആണ് അന്വേഷണ സംഘത്തിന്റെ ആദ്യ തീരുമാനം. ശാസ്ത്രീയ പരിശോധനകളെ കുറിച്ച് ആലോചിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ഫോറന്‍സിക് ഉദ്യോഗസ്ഥരും ആയി ചര്‍ച്ച നടത്തും.
8 അതേസമയം, പ്രതികള്‍ എന്ന് സംശയിക്കുന്ന ചിലരെ കര്‍ശനമായി നിരീക്ഷിക്കാനും ക്രൈംബ്രാഞ്ചിന്റെ നടപടികള്‍. പത്ത് വര്‍ഷവും ആറ് മാസവും മുന്‍പ് മറവ് ചെയ്ത ആദര്‍ശിന്റെ ശരീരാ അവശിഷ്ടങ്ങള്‍ ഇന്നലെ ആണ് പുറത്തെടുത്തത്. തലയോട്ടിയും വാരിയെല്ലും പല്ലും ഉള്‍പ്പെടെ ഭൂരിഭാഗം അസ്ഥികളും വീണ്ടെടുക്കാന്‍ ആയി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിലെ സംഘം ഇന്ന് ഇവ പരിശോധിക്കും.