nyla-usha

അവതാരക,​ അഭിനേത്രി,​ ആർ.ജെ എന്നിങ്ങനെ നിരവധി മേഖലകളിലൂടെ ഒരുപാട് ആരാധകരെ സമ്പാദിച്ച വ്യക്തിയാണ് നൈല ഉഷ. പൊറഞ്ചു മറിയം ജോസിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു.

ഇപ്പോഴിതാ സിനിമ കാണാൻ തീയേറ്ററിൽ പോയി,ബോറടിച്ച് പാതിക്ക് വച്ച് ഇറങ്ങിപ്പോയ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു എഫ്.എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഒരു സിനിമ കാണാൻ അമ്മയ്ക്കൊപ്പം പോയതായിരുന്നു നൈല. സിനിമ കണ്ട് ക്ഷമ നശിച്ചപ്പോൾ അമ്മയുടെ മുഖത്തേക്ക് നോക്കി. എത്രയും പെട്ടെന്ന് പോയാൽ മതിയെന്നായിരുന്നു അമ്മയ്ക്കും. തുടർന്ന് ഒട്ടേറെ പ്രശംസ നേടിയ ആ ചിത്രം പാതിവഴിയിൽ നിർത്തി തീയേറ്റർ നിന്നിറങ്ങിയെന്ന് താരം പറയുന്നു. ഇതിനെക്കുറിച്ച് സിനിമയുടെ രചയിതാവിനോട് പറഞ്ഞിട്ടുണ്ടെന്നും നൈല ഉഷ കൂട്ടിച്ചേർത്തു.

ഏതാണ് ആ സിനിമ എന്ന് ആരാധകർ ചോദിച്ചപ്പോൾ ആംഗ്യ ഭാഷയിലാണ് നൈല ഉഷ മറുപടി പറഞ്ഞത്. ചുണ്ടനക്കത്തിൽ നിന്ന് അങ്കമാലി ഡയറീസാണ് ആ ചിത്രമെന്നാണ് അഭിമുഖം കണ്ടവർ അഭിപ്രായപ്പെടുന്നത്.