children-school

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമായി നൽകുന്നത് ചോറും മഞ്ഞൾ പൊടി കലക്കിയ വെള്ളവും. യു.പിയിലെ സീതാപുർ ജില്ലയിലെ സ്‌കൂളിലെ കുട്ടികൾക്കാണ് ഉച്ചഭക്ഷണമായി ചോറും മഞ്ഞൾ കലക്കിയ വെള്ളവും നൽകിയത്. പച്ചക്കറികളും പോഷകാഹാരങ്ങളുമാണ് സ്‌കൂളിലെ മെനു. എന്നാൽ, കുട്ടികൾ നിലത്തിരുന്ന് കഴിക്കുന്നത് ചോറും മഞ്ഞൾ കലക്കിയ വെള്ളവും കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാണ്. ഇതോടെ സംഭവത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഗ്രാമത്തിലെത്തി സ്‌കൂൾ സന്ദർശിച്ചു. എന്നാൽ, ചോറും സോയാബീനുമാണ് നൽകിയിരുന്നതെന്നും കുട്ടികൾ സോയബീൻ കഴിച്ച ശേഷം ഗ്രേവി ബാക്കിയായപ്പോഴാണ് വീഡിയോ പകർത്തിയതെന്നുമാണ് ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. സംഭവം പുറത്തു വന്നതോടെ സംസ്ഥാന സർക്കാർ അഡീഷണൽ ജില്ല മജിസ്ട്രേറ്റിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Turmeric water being served to School Children in MidDay meal in Sitapur , U.P surfaced.

Waiting for U.P govt to arrest the Journalist who captured the video and made it Viral. @Nehr_who https://t.co/BO6yCqtf0j pic.twitter.com/UPKwe4JSS4

— Common Man (@ABCNLimited1234) October 13, 2019

ഇവിടെയാണ് കേരളത്തിലെ വിദ്യാലയങ്ങൾ മാതൃകയാവുന്നത്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച് നേട്ടങ്ങളാണ് കേരള വികസന മാതൃകയുടെ അടിസ്ഥാനം തന്നെ. സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പ്രകടനം വിലയിരുത്തുന്നതിന് നീതി ആയോഗ് തയാറാക്കിയ സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിൽ കേരളം ഒന്നാമതായി ഇടംപിടിച്ചിരുന്നു.

76.6 ശതമാനം സ്‌കോർ നേടിയാണ് 20 വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതെത്തിയത്. ഈ വിഭാഗത്തിൽ രാജസ്ഥാന്‍, കർണ്ണാടക എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വലിയ സംസ്ഥാനങ്ങളിൽ 36.4 ശതമാനം സ്‌കോർ നേടിയ ഉത്തർപ്രദേശാണ് അവസാന സ്ഥാനത്തെത്തിയത്.