1. ലോകത്ത് ഏറ്റവും കൂടുതൽ നെല്ല്, ഗോതമ്പ് എന്നിവ ഉത്പാദിപ്പിക്കുന്ന രാജ്യമേത്?
ചൈന
2. കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ കാർഷിക ഇൻഷ്വറൻസ് പദ്ധതി ഏത്?
ഫസൽ ഭീമാ യോജന
3. T x D, D x T തെങ്ങുകൾ വികസിപ്പിച്ചെടുത്തത് എവിടെയാണ്?
കാസർകോട് തോട്ടവിള ഗവേഷണ കേന്ദ്രം
4. തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണം?
വൈറസ്
5. കേരളത്തിൽ കശുഅണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന ജില്ല?
കൊല്ലം
6. നെൽക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
കറുത്ത മണ്ണ്
7. നിലക്കടല, പരുത്തി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
ഗുജറാത്ത്
8. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിള?
പരുത്തി
9. മിന്നലിലൂടെ സസ്യങ്ങൾക്ക് ലഭിക്കുന്ന പോഷണം?
നൈട്രജൻ
10. ദേശീയ നെല്ലു ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം?
കട്ടക് (ഒഡീഷ)
11. കാപ്പിയുടെ ജന്മദേശം?
എത്യോപ്യ
12. ഹരിതവിപ്ളവം ആരംഭിച്ച രാജ്യം?
മെക്സിക്കോ
13. ദേശീയ കർഷക ദിനമായി ആചരിക്കുന്നത്?
ഡിസംബർ 23
14. ബോർലോഗ് അവാർഡ് ഇന്ത്യാ ഗവൺമെന്റ് നൽകുന്ന മേഖല?
കാർഷികമേഖല
15. മഴവിൽ വിപ്ളവം എന്ത്?
കാർഷിക മേഖലയിലെ മൊത്തത്തിലുള്ള ഉത്പാദനം
16. ഇന്ത്യയിലെ ഏക കറുവാ തോട്ടം സ്ഥിതിചെയ്യുന്നതെവിടെ?
അഞ്ചരക്കണ്ടി (കണ്ണൂർ)
17. കേരളത്തിൽ പുൽത്തൈല ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം?
ഓടക്കാലി (എറണാകുളം)
18. കേന്ദ്ര ഏലം ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
പാമ്പാടുംപാറ (ഇടുക്കി)
19. ബംഗ്ളാദേശിന്റെ ദേശീയ ഫലം?
ചക്ക
20. ലോക ഭക്ഷ്യപുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?
വർഗീസ് കുര്യൻ