1, പൈനാപ്പിൾ കേസരി ചേരുവകൾ
റവ - മുക്കാൽ കപ്പ്
പഞ്ചസാര - ഒന്നേകാൽ കപ്പ്
നെയ്യ് - രണ്ട് ടേബിൾ സ്പൂൺ
പൈനാപ്പിൾ ജ്യൂസ്
(മിക്സിയിൽ അടിച്ചെടുത്തത്) - രണ്ട് ടേബിൾ സ്പൂൺ
കളർ - ഒരുനുള്ള്
അണ്ടിപ്പരിപ്പ്
(മുറിച്ചത്) - ആറ് എണ്ണം
കിസ്മിസ് - ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
അണ്ടിപ്പരിപ്പും കിസ്മിസും ഒരു ടീസ്പൂൺ നെയ്യിൽ വറുത്ത് വയ്ക്കുക. റവ ചെറുതീയിൽ വറുക്കുക. പച്ചമണം മാറുമ്പോൾ വാങ്ങുക. പാനിൽ പഞ്ചസാരയും ഒന്നര കപ്പ് വെള്ളവും ഒഴിച്ച് തിളയ്ക്കുമ്പോൾ റവയും കളറും ചേർക്കുക. മുക്കാൽ വേവാകുമ്പോൾ പഞ്ചസാരയും പൈനാപ്പിൾ ജ്യൂസും ഒരു സ്പൂൺ നെയ്യും ഒഴിച്ച് വറ്റുമ്പോൾ ഒരു പ്ളേറ്റിലേക്ക് മാറ്റി അണ്ടിപ്പരിപ്പും കിസ്മിസും വിതറി അലങ്കരിക്കുക. തണുത്തശേഷം ഉപയോഗിക്കാം.
2, ഡയമണ്ട് കട്ട്സ്, ചേരുവകൾ
മൈദ - ഒരു കപ്പ്
കുരുമുളകുപൊടി - അരടീസ്പൂൺ
ജീരകം - അര ടീസ്പൂൺ
എള്ള് - ഒരു ടീസ്പൂൺ
കായപ്പൊടി - രണ്ട് നുള്ള്
ഉപ്പ് - പാകത്തിന്
എണ്ണ - വറുക്കാൻ വേണ്ടത്
തയ്യാറാക്കുന്ന വിധം
അരക്കപ്പ് വെള്ളത്തിൽ ഒരു ചെറിയ സ്പൂൺ എണ്ണ ഒഴിച്ച് തിളപ്പിക്കുക. മൈദയും ബാക്കി ചേരുവകളും ഒരുമിച്ച് ചേർത്ത് തിളപ്പിച്ചാറിയ വെള്ളം കുറേശേ ഒഴിച്ച് കുഴയ്ക്കുക. ഉരുളകളാക്കി ചപ്പാത്തി പോലെ പരത്തി ഡയമണ്ട് ആകൃതിയിൽ (അല്പം വലുതായി) മുറിച്ച് ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കുക.
3, അവൽ ലഡ്ഡു, ചേരുവകൾ
അവൽ - ഒന്നരകപ്പ്
പഞ്ചസാര (പൊടിച്ചത്) - അര കപ്പ്
നെയ്യ് - കാൽ കപ്പ്
കപ്പലണ്ടി - രണ്ട് ടേബിൾ സ്പൂൺ
എള്ള് (വറുത്തത്) - ഒരു ടീ സ്പൂൺ
ഏലക്കാപ്പൊടി - സ്വാദിന്
തയ്യാറാക്കുന്ന വിധം
കപ്പലണ്ടി ചൂടാക്കി മിക്സിയിലിട്ട് ഒന്നടിച്ച് എടുക്കുക. അവൽ വറുത്ത് തണുത്തശേഷം പൊടിച്ചെടുക്കുക. ഒരു പരന്ന പാത്രത്തിൽ ചേരുവകളെല്ലാം കൂടി ഇട്ട് യോജിപ്പിക്കുക. നെയ്യ് ചൂടാക്കി ഒഴിച്ച് നന്നായി മിക്സ് ചെയ്ത് ചെറിയ ഉരുളകളാക്കി എടുക്കുക.
4, കാബേജ് വട, ചേരുവകൾ
ഉഴുന്നുപരിപ്പ് - മുക്കാൽ കപ്പ്
കാബേജ് (തീരെ ചെറുതായി
അരിഞ്ഞത്) - കാൽ കപ്പ്
ഇഞ്ചി (ചെറുതായി
നുറുക്കിയത്) - അര ടീസ്പൂൺ
പച്ചമുളക് (ചെറുതായി
അരിഞ്ഞത്) - ഒന്ന്
കുരുമുളക് - ഒരു ടീസ്പൂൺ
ഉപ്പ് - പാകത്തിന്
കറിവേപ്പില (അരിഞ്ഞത്)
- ഒരു ടേബിൾസ്പൂൺ
എണ്ണ - വറുക്കാൻ വേണ്ടത്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് കുതിർത്ത് കട്ടിയിൽ അരച്ചെടുത്ത് മുകളിൽ പറഞ്ഞ ചേരുവകളെല്ലാം കൂടി ചേർത്ത് കുഴയ്ക്കുക. ഉരുളകളാക്കി കൈയിൽ വച്ച് പ്രസ് ചെയ്ത് നടുവിൽ കുഴിച്ച് ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കുക.
5, കോൺചൂണ്ടൽ, ചേരുവകൾ
കോൺ (ഉതിർത്തത്) - ഒരു കപ്പ്
തേങ്ങാ (ചിരകിയത്)
- രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് - പാകത്തിന്
ഇഞ്ചി (ചെറുതായി
അരിഞ്ഞത്) - അര ടീസ്പൂൺ
പച്ചമുളക് (ചെറുതായി
നുറുക്കിയത്) - ഒന്ന്
കടുക് - അര ടീസ്പൂൺ
മുളക് - ഒന്ന്
ഉഴുന്നുപരിപ്പ് - ഒരു ടേബിൾ സ്പൂൺ
വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
കറിവേപ്പില - ഒരുതണ്ട്
തയ്യാറാക്കുന്നവിധം
കോൺ കുക്കറിൽ വേവിച്ചെടുക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും മുളകും ഉഴുന്നുപരിപ്പും ഇട്ട് മൂക്കുമ്പോൾ ഇഞ്ചിയും പച്ചമുളകും ചേർത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ച കോണും ഉപ്പും തേങ്ങയും ചേർത്തിളക്കി വാങ്ങുക.