കൂടത്തായില്‍ മാരത്തണ്‍ ചോദ്യം ചെയ്യല്‍.. ജോളിയെയും റോജോയെയും റെഞ്ചിയെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നു..
1. കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ശക്തമായ തെളിവുകള്‍ തേടി അന്വേഷണസംഘത്തിന്റെ മൊഴിയെടുപ്പ് പുരോഗമിക്കുന്നു. കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോയെയും മുഖ്യപ്രതി ജോളിയെയും റെഞ്ചിയെയും സംഘം ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നു. വടകര റൂറല്‍ എസ്.പി ഓഫീസില്‍ ആണ് ചോദ്യം ചെയ്യല്‍. അതേസമയം, പൊന്നാമറ്റം വീടുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം ശേഖരിച്ചു കഴിഞ്ഞു എന്ന് ഡെപ്യൂട്ടി കളക്ടര്‍ സി.ബിജു. ഇവ പരിശോധിക്കും, രേഖകകള്‍ അപ്രത്യക്ഷമായതിന് തെളിവില്ല. വരും ദിവസങ്ങളില്‍ പരിശോധന തുടരും എന്നും പ്രതികരണം. വ്യാജ ഒസിയത്ത് പ്രകാരം രണ്ട് തവണ നികുതി വാങ്ങിയത് പരിശോധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2. ജോളി സ്വത്ത് തട്ടിയെടുക്കാന്‍ ടോം തോമസിന്റെ പേരില്‍ ഉണ്ടാക്കിയത് രണ്ട് വില്‍പത്രങ്ങള്‍ എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ ആദ്യ വില്‍പത്രം തയ്യാറാക്കിയത് റോയി മരിക്കുന്നതിന് മുന്‍പ്. ആദ്യ വില്‍പത്രത്തില്‍ സാക്ഷികള്‍ ഇല്ല. റോയി മരിച്ച ശേഷം ഉണ്ടാക്കിയ വില്‍പത്രത്തില്‍ രണ്ട് സാക്ഷികള്‍ ആണ് ഉള്ളത്. നോട്ടറി അറ്റസ്റ്റേഷന്‍ നടത്തി ഇത് ആധികാരിക രേഖയാക്കി. അറ്റസ്റ്റേഷന്‍ നടത്തിയ തീയതിയും വില്‍പത്രത്തില്‍ ഇല്ല. ഭൂമി കൈമാറ്റം നടന്നത് രണ്ടാമത്തെ വില്‍പത്രത്തെ അടിസ്ഥാനമാക്കി എന്നും കണ്ടെത്തിയിരുന്നു.
3. മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. എം.ജി സര്‍വകലാശാലയിലേത് ജലീല്‍ ഇടപെട്ട് നടത്തിയ മാര്‍ക്ക്ദാന അഴിമതി എന്ന് ചെന്നിത്തല. കഴിഞ്ഞ ദിവസം മന്ത്രി കുറ്റസമ്മതം നടത്തി. മാര്‍ക്ക് ദാനം ചെയ്യാന്‍ മന്ത്രിക്ക് എന്ത് അവകാശം എന്നും ചെന്നിത്തലയുടെ ചോദ്യം. ഏത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആണ് മാര്‍ക്ക് കൂട്ടി നല്‍കിയത്. മാര്‍ക്ക് ലഭിച്ച കുട്ടികള്‍ ആരുടെ ബന്ധുക്കള്‍ എന്ന് അടുത്ത ദിവസം പുറത്ത് വരും എന്നും കെ.ടി ജലീലിന് ചെന്നിത്തലയുടെ ഒളിയമ്പ്. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കിയില്ല എന്നും കൂട്ടിച്ചേര്‍ക്കല്‍.
4. എം.ജി സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെയും വൈസ് ചാന്‍സിലറുടെയും വാദങ്ങള്‍ തള്ളി വിവരാവകാശ രേഖ പുറത്ത് വന്നിരുന്നു. ഫയല്‍ അദാലത്തില്‍ തന്നെ മാര്‍ക്ക് ദാനത്തിന് തീരുമാനം എടുത്തിരുന്നു എന്ന് രേഖയില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ നടന്ന അദാലത്തില്‍ തന്നെ ഒരു മാര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചത് ആയാണ് വിവരാവകാശ രേഖ. പാസ് ബോര്‍ഡ് നല്‍കിയിരിക്കുന്ന മോഡറേഷന് പുറമെ ഒരു മാര്‍ക്ക് നല്‍കാന്‍ ആണ് അദാലത്ത് തീരുമാനിച്ചത്. അദാലത്തിലെ തീരുമാനത്തില്‍ വൈസ് ചാന്‍സിലറും ഒപ്പ് വച്ചിട്ടുണ്ട്.
5. ഈ തീരുമാനം ഉദ്യോഗസ്ഥര്‍ എതിര്‍ത്തതിനാല്‍ ആണ് അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിട്ടത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഷറഫുദ്ദീന്‍ അദാലത്തില്‍ പങ്കെടുത്തതും വിവാദം ആയിരുന്നു. മാര്‍ക്ക് ദാനത്തിന് എതിരെ എം.ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലറെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. എം.ജി സര്‍വ്വകലാശാലയ്ക്ക് കീഴില്‍ ഉള്ള കോതമംഗലം എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിക്ക് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ന്ന് മാര്‍ക്ക് കൂട്ടി നല്‍കി എന്നതാണ് ആരോപണത്തിന് ആസ്പദമായ സംഭവം.
6. പാലാരിവട്ടം പാലം അഴിമതി കേസിലെ സുപ്രാധാന രേഖകള്‍ അപ്രത്യക്ഷമായി. രേഖകള്‍ കാണാതായത് പൊതു മരാമത്ത് വകുപ്പില്‍ നിന്ന്. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം അനുവദിച്ച നോട്ട് ഫയല്‍ ആണ് കാണാതായത്. വകുപ്പുകള്‍ മന്ത്രിയുടെ ഓഫിസിലേക്ക് അയച്ച രേഖയാണ് ഇത്. ഇത് അനുസരിച്ചാണ് പൊതുമരാമത്ത് മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞ് പണം നല്‍കാന്‍ ഉത്തരവിട്ടത്. നോട്ട് ഫയല്‍ വേണം എന്ന് വിജിലന്‍സ് ഡയറക്ടര്‍. രേഖകള്‍ നഷ്ടപ്പെട്ടു എങ്കില്‍ അത് വ്യക്തമാക്കാനും നിര്‍ദേശം. കേസില്‍ നോട്ട് ഫയല്‍ നിര്‍ണായകം എന്ന് അന്വേഷണസംഘം.
7. അതേസമയം, പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് സമര്‍പ്പിച്ച പുതിയ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി നീട്ടി. പരിശോധനയ്ക്ക് ശേഷം ബലക്ഷയം ഉണ്ടെന്ന് ബോധ്യപ്പെട്ടാലേ പാലം പൊളിക്കാവൂ എന്ന് കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു. ടി.ഒ സൂരജിന്റെ പുതിയ ജാമ്യഹര്‍ജി കോടതി നിര്‍ദേശം ഇത് ചൂണ്ടിക്കാട്ടി ആയിരുന്നു. 45 ദിവസമായി ജയിലില്‍ ആണെന്നും അന്വേഷണവും ആയി സഹകരിക്കും എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സൂരജ് ആദ്യം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു.
8. മരട് ഫ്ളാറ്റ് കേസില്‍ അഴിമതി നിരോധന നിയമപ്രകാരം മൂന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് പ്രതിച്ചേര്‍ത്തു. ഫ്ളാറ്റ് നിര്‍മ്മിച്ചപ്പോള്‍ ഉണ്ടായിരുന്ന മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, ജയറാം, പി. ജോസഫ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. അതേസമയം, ഫ്ളാറ്റ് പൊളിക്കല്‍ വിഷയത്തില്‍ നഷ്ട പരിഹാര സമിതിക്ക് എതിരെ ഫ്ളാറ്റ് ഉടമകള്‍. നഷ്ടപരിഹാര തുകയായ 25 ലക്ഷം രൂപ എല്ലാവര്‍ക്കും നല്‍കണം എന്നാണ് ഉടമകളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും എന്നും ഫ്ളാറ്റ് ഉടമകള്‍ വ്യക്തമാക്കി.
9. ഓരോ ഉടമയ്ക്കും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം ലഭിക്കണം എന്ന ആവശ്യത്തിലാണ് ഉടമകള്‍. മരടിലെ ആദ്യഘട്ടത്തില്‍ 14 ഉടമകളില്‍ 3 പേര്‍ക്ക് മാത്രമാണ് 25 ലക്ഷം രൂപ നല്‍കുക. നഷ്ട പരിഹാരം നിശ്ചയിക്കുക, ഭൂമിയുടേയും ഫ്ളാറ്റിന്റെയും വില കണകാക്കി ആനുപാതികം ആയി എന്ന് ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ സമിതി ഇന്നലെ അറിയിച്ച് ഇരുന്നു. മറ്റ് ഉടമകള്‍ക്ക് 13 ലക്ഷം രൂപ മുതലാണ് നഷ്ടപരിഹാര തുക കൈമാറുക. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ഫ്ളാറ്റുടമകള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
10. കേരളം ഉള്‍പ്പെടെ 6 സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശ് ഭീകരസംഘടനയായ ജമാ അത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി എന്‍.ഐ.എ. ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ എന്ന വ്യാജേന ഇവര്‍ കേരളം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുക ആണ്. കൃഷ്ണഗിരി മലനിരകളിലും, തമിഴ്നാട്- കര്‍ണാടക അതിര്‍ത്തികളിലും ഇവര്‍ അത്യുഗ്രഹ സ്‌ഫോടന ശേഷിയുള്ള ഐ.ഇ.ഡിയും റോക്കറ്റ് ലോഞ്ചറും പരീക്ഷിച്ചു