man-beaten

ബംഗളുരു: സെക്യൂരിറ്റി ജീവനക്കാരനെ അതിക്രൂരമായി മർദ്ദിച്ച് ഏജൻസി ഉടമ. ' ബാംഗ്ലൂർ സെക്യൂരിറ്റി ഫോഴ്സ്' എന്ന ഒരു സ്വകാര്യ സെക്യൂരിറ്റി ഏജൻസിയുടെ എം.ഡി സലിം ഖാനാണ് തന്റെ ജീവനക്കാരെ മനുഷ്യ മനസാക്ഷിയെ നടക്കുന്ന തരത്തിൽ ഉപദ്രവിച്ചത്. ഇതിന്റെ രണ്ട് വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇയാൾ തന്റെ രണ്ട് ജീവനക്കാരുടെ ദേഹത്ത് ചവിട്ടികയറി നിൽക്കുന്നതും അതിൽ ഒരാളുടെ കൈ പിടിച്ച് തിരിച്ച് അയാളുടെ മുഖത്ത് രണ്ടുകാലിലും കയറി നിന്ന് ആഞ്ഞു ചവിട്ടുന്നതുമായാണ് വീഡികളിലുള്ളത്. വീഡിയോകൾ വൈറലായതോടെ സോഷ്യൽ മീഡിയ വഴി നിരവധി പേർ ഇയാളുടെ പ്രവർത്തിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

#Bengaluru #WATCH
सेक्युरिटी एजेंसी के मालिक का क्रूर चेहरा सामने आया है, वीडियो में सलीम खान अपने 2 गार्ड को थर्ड डिग्री टार्चर दे रहा है, पुलिस ने सलीम सहित 6 लोगों के खिलाफ 307 के तहत मामला दर्ज किया है, वीडियो वायरल होने के बाद सलीम फरार है। @indiatvnews @IndiaTVHindi pic.twitter.com/WPAe6NhtAI

— T Raghavan (@NewsRaghav) October 15, 2019

മർദ്ദനമേൽക്കുന്ന ജീവനക്കാർ 'തങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യില്ലെ'ന്നും, തെറ്റ് ചെയ്തിട്ടില്ലെന്നും പറയുന്നതും വീഡിയോയിൽ കേൾക്കാം. എന്ത് കാരണം കൊണ്ടാണ് സലിം തന്റെ ജീവനക്കാരെ മർദിച്ചതെന്ന് വ്യക്തമല്ല. അസമിലെ കരീംഗഞ്ച് സ്വദേശിയായ സലിം ഖാൻ കഴിഞ്ഞ ആറ് മാസമായി ഈ സെക്യൂരിറ്റി ഏജൻസിയുടെ എം.ഡിയായി പ്രവർത്തിക്കുന്നുണ്ട്. മോഷണം, ആക്രമണം തുടങ്ങിയ കുറ്റങ്ങളിൽ നാല് പൊലീസ് കേസുകൾ ഇയാളുടെ പേരിൽ ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. 'ന്യൂസ് 9' ചാനലാണ് ഈ വാർത്തയും വീഡിയോ ദൃശ്യങ്ങളും പുറത്ത് കൊണ്ടുവന്നത്.