news

1. കൂടത്തായി കേസില്‍ മുഖ്യപ്രതി ജോളി അടക്കമുള്ളവരുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാന്‍ ഇരിക്കെ, പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടുന്നതില്‍ നിയമോപദേശം തേടി അന്വേഷണ സംഘം. പുതിയ അഞ്ച് കേസുകള്‍ കൂടി പ്രതികള്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്തത് ചൂണ്ടിക്കാട്ടും. കേസുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ തേടി അന്വേഷണസംഘത്തിന്റെ മൊഴിയെടുപ്പും പുരോഗമിക്കുക ആണ്. കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോയെയും മുഖ്യപ്രതി ജോളിയെയും റെഞ്ചിയെയും സംഘം ഒരുമിച്ച് ഇരുത്തി ആണ് ചോദ്യം ചെയ്യുന്നത്




2. അതേസമയം, പൊന്നാമറ്റം വീടുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം ശേഖരിച്ചു കഴിഞ്ഞു എന്ന് ഡെപ്യൂട്ടി കളക്ടര്‍ സി.ബിജു. ഇവ പരിശോധിക്കും, രേഖകകള്‍ അപ്രത്യക്ഷമായതിന് തെളിവില്ല. വരും ദിവസങ്ങളില്‍ പരിശോധന തുടരും എന്നും പ്രതികരണം. വ്യാജ ഒസ്യത്ത് പ്രകാരം രണ്ട് തവണ നികുതി വാങ്ങിയത് പരിശോധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
3. ജോളി സ്വത്ത് തട്ടിയെടുക്കാന്‍ ടോം തോമസിന്റെ പേരില്‍ ഉണ്ടാക്കിയത് രണ്ട് വില്‍പത്രങ്ങള്‍ എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ ആദ്യ വില്‍പത്രം തയ്യാറാക്കിയത് റോയി മരിക്കുന്നതിന് മുന്‍പ്. ആദ്യ വില്‍പത്രത്തില്‍ സാക്ഷികള്‍ ഇല്ല. റോയി മരിച്ച ശേഷം ഉണ്ടാക്കിയ വില്‍പത്രത്തില്‍ രണ്ട് സാക്ഷികള്‍ ആണ് ഉള്ളത്. നോട്ടറി അറ്റസ്റ്റേഷന്‍ നടത്തി ഇത് ആധികാരിക രേഖയാക്കി. അറ്റസ്റ്റേഷന്‍ നടത്തിയ തീയതിയും വില്‍പത്രത്തില്‍ ഇല്ല. ഭൂമി കൈമാറ്റം നടന്നത് രണ്ടാമത്തെ വില്‍പത്രത്തെ അടിസ്ഥാനമാക്കി എന്നും കണ്ടെത്തിയിരുന്നു.
4.. മരട് ഫ്ളാറ്റ് കേസില്‍ അഴിമതി നിരോധന നിയമപ്രകാരം മൂന്നുപേരെ പ്രതിചേര്‍ത്തതില്‍ വിശദീകരണവുമായി ക്രൈം റെക്കാഡ്സ് ബ്യൂറോ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി. അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തില്‍. അന്വേഷണ സംഘത്തിനു മേല്‍ സമ്മര്‍ദ്ദം ഇല്ല. അറസ്റ്റിലായവര്‍ മൊഴി നല്‍കിയാല്‍ രാഷ്ട്രീയക്കാരുടെ പങ്കും പരിശോധിക്കും. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ല എന്നും തച്ചങ്കരി. ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് എം.ഡി സാനി ഫ്രാന്‍സിസ്, മുഹമ്മദ് അഷ്റഫ്, പി.ഇ ജോസഫ് എന്നിവരെ ആണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. മുഹമ്മദ് അഷ്റഫ് മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറിയും പി.ഇ ജോസഫ് മുന്‍ സൂപ്രണ്ടുമാണ്
5. അതേസമയം, ഫ്ളാറ്റ് പൊളിക്കല്‍ വിഷയത്തില്‍ നഷ്ട പരിഹാര സമിതിക്ക് എതിരെ ഫ്ളാറ്റ് ഉടമകള്‍. നഷ്ടപരിഹാര തുകയായ 25 ലക്ഷം രൂപ എല്ലാവര്‍ക്കും നല്‍കണം എന്നാണ് ഉടമകളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും എന്നും ഫ്ളാറ്റ് ഉടമകള്‍ വ്യക്തമാക്കി. ഓരോ ഉടമയ്ക്കും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം ലഭിക്കണം എന്ന ആവശ്യത്തിലാണ് ഉടമകള്‍. മരടിലെ ആദ്യഘട്ടത്തില്‍ 14 ഉടമകളില്‍ 3 പേര്‍ക്ക് മാത്രമാണ് 25 ലക്ഷം രൂപ നല്‍കുക. നഷ്ട പരിഹാരം നിശ്ചയിക്കുക, ഭൂമിയുടേയും ഫ്ളാറ്റിന്റെയും വില കണകാക്കി എന്ന് ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ സമിതി ഇന്നലെ അറിയിച്ച് ഇരുന്നു
6.. ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും ആയ പി ചിദംബരത്തെ നാളെ അറസ്റ്റ് ചെയ്‌തേക്കും. സെപ്തംബര്‍ 5 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന അന്വേഷണ ഏജന്‍സിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ പ്രത്യേക കോടതി അനുമതി നല്‍കിയത്
7. ഒന്നാം യു.പി.എ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് ഐ.എന്‍.എക്സ് മീഡിയയ്ക്കു വിദേശത്തു നിന്ന് മുതല്‍ മുടക്ക് കൊണ്ടുവരാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതില്‍ അഴിമതി നടന്നെന്നാണ് സി.ബി.ഐയുടെ കേസ്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ഇതിനായി പണം പറ്റിയതായാണ് ആരോപണം. കേസില്‍ കാര്‍ത്തിയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ജാമ്യത്തിലാണ്.
8.. കേരളം ഉള്‍പ്പെടെ 6 സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശ് ഭീകരസംഘടനയായ ജമാ അത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി എന്‍.ഐ.എ. ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ എന്ന വ്യാജേന ഇവര്‍ കേരളം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുക ആണ്. കൃഷ്ണഗിരി മലനിരകളിലും, തമിഴ്നാട്- കര്‍ണാടക അതിര്‍ത്തികളിലും ഇവര്‍ അത്യുഗ്രഹ സ്‌ഫോടന ശേഷിയുള്ള ഐ.ഇ.ഡിയും റോക്കറ്റ് ലോഞ്ചറും പരീക്ഷിച്ചു.
9.. എന്‍.ഐ.എ വിളിച്ചു ചേര്‍ത്ത ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്മാരുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബംഗാള്‍, അസം സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യല്‍, മതതീവ്രവാദ പരിശീലനം, ഭീകരവാദ പ്രവര്‍ത്തന പരിശീലനം എന്നിവ നടത്തുന്നുണ്ട്. ഈ ഭീകര സംഘം ബെംഗളൂരുവില്‍ ഇരുപത്തിരണ്ടോളം ഒളിത്താവളങ്ങള്‍ ഉണ്ടാക്കിയിട്ട് ഉണ്ടെന്നും വിവരം. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള 127 പേരെ ഇതുവരെ രാജ്യത്ത് അറസ്റ്റു ചെയ്തതായി ഐ.ജി. അലോക് മിത്തല്‍ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്ത യോഗത്തില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഉണ്ടായിരുന്നു