മരണ ശേഷമുള്ള പള്ളിയിലെ സംസ്കാര ചടങ്ങുകൾക്കിടെ കുഴിയിലെ ശവപ്പെട്ടിയിൽ നിന്ന് മരിച്ചയാളുടെ ശബ്ദമുയർന്നു. ഹലോ, എന്നെ തുറന്നു വിടൂ..’ കൂടിനിന്നവർ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് പൊട്ടിച്ചിരിച്ചു. തുടർന്ന് ബന്ധുക്കളും കൂടെയുള്ളവരും നിർത്താത്ത ചിരിയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ ആണിത്. അയർലൻഡിലെ കിൽമാനാഗിലെ ഒരു പള്ളിയിൽ ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്‌ലിയുടെ സംസ്കാര ചടങ്ങുകൾ നടക്കുമ്പോഴാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്.
സംഭവത്തിന് പിന്നിലെ കഥ ഇങ്ങനെയാണ്. ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്‌ലി തന്റെ മരണശേഷം മറ്റുള്ളവർ ചിരിയോടെ യാത്രയാക്കണമെന്ന ആഗ്രമാണ് ഈ സംഭവങ്ങൾക്ക് പിന്നിൽ. ‘ഞാനെവിടെയാണ്? എന്നെ പുറത്തിറക്കൂ, ഇവിടെയാകെ ഇരുട്ടാണ്. പുരോഹിതന് ഞാൻ പറയുന്നത് കേൾക്കാമോ? ഞാൻ ഷായ്‌യാണ്. ഞാനീ പെട്ടിയിലുണ്ട്. ഞാൻ മരിച്ചു’ ഒപ്പം ശവപ്പെട്ടിയിൽ തട്ടുന്ന ശബ്ദവും. അവസാനം ‘ഞാൻ നിങ്ങളോട് യാത്ര പറയാൻ വന്നതാണ്’ എന്നു പറഞ്ഞ് ഇൗ ശബ്ദം നിലക്കുകയായിരുന്നു.
വേറിട്ട ശവസംസ്കാരത്തിന് വേണ്ടി അദ്ദേഹത്തിന്റെ ശബ്ദം റെക്കോർഡ് ചെയ്ത മകൾ അത് ശവപ്പെട്ടിയിൽ ഘടിപ്പിക്കുകയായിരുന്നു. രോഗബാധിതനായി കിടപ്പിലായിരുന്നഷായ് ഒക്ടോബർ 8ന് ആണ് മരിക്കുന്നത്.
Funeral in dublin yesterday he's alive pic.twitter.com/j18uFJ5aA4
— Lfcgigiddy1122 (@lfcgigiddy1122) October 13, 2019