കേരള പൊലീസിൽ നീന്തൽ താരങ്ങളെ (പുരുഷന്മാർ) റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്റ്റൈൽ സ്പ്രിന്റ് (50 മീ., 100 മീ.) - ഒരു ഒഴിവ്, ബ്രെസ്റ്റ് സ്ട്രോക്ക് (50 മീ., 100മീ., 200 മീ) - ഒരു ഒഴിവ് .യോഗ്യത: അംഗീകൃത സംസ്ഥാന മീറ്റുകളിൽ വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടിയിരിക്കണം. സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കണം. അംഗീകൃത സംസ്ഥാന മീറ്റുകളിൽ 4 X 400 റിലേ, 4 X 100 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടുകയും, സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കുകയും വേണം. ടീം ഇനങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കണം. അന്തർസംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ സെലക്ഷൻ ലഭിച്ചിരിക്കണം. സ്പോർട്സിലെ നേട്ടങ്ങളെല്ലാം 01-01-2016ലോ ശേഷമോ ലഭിച്ചവയാകണം.വിദ്യാഭ്യാസയോഗ്യത: പ്ളസ് ടു/ തത്തുല്യയോഗ്യത.അപേക്ഷാഫോമും വിജ്ഞാപനവും www.keralapolice.gov.in ൽ വിലാസം: ദി അഡീഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ്, ആംഡ് പൊലീസ് ബറ്റാലിയൻ, പേരൂർക്കട, തിരുവനന്തപുരം-695005 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷ അയക്കേണ്ട അവസാനതീയതി: നവംബർ 12.
ആയുർവേദ ഗവേഷണ കൗൺസിലിൽ 186 ഒഴിവ്
ആയുഷ് വകുപ്പിന് കീഴിൽ ന്യൂ ഡൽഹിയിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ, ബി, സി. തസ്തികകളിലായി 186 ഒഴിവുണ്ട്. ഗ്രൂപ്പ് ബിയിൽ പെടുന്ന സ്റ്റാഫ് നഴ്സ് തസ്തികയിൽ മാത്രം 49 ഒഴിവുണ്ട്.
ഗ്രൂപ്പ് തിരിച്ച് ഒഴിവുകൾ ചുവടെ
ഗ്രൂപ്പ് എ:
റിസർച്ച് ഓഫീസർ (കെമിസ്ട്രി 5, ഫാർമക്കോളജി 2, ബയോകെമിസ്ട്രി 10, മെഡിസിൻ 6, ആനിമൽ/ എക്സ്പെരിമെന്റൽ പാത്തോളജി 2, പാത്തോളജി 14, ആയുർവേദ 12, മൈക്രോബയോളജി 4), ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ: 1.
ഗ്രൂപ്പ് ബി: അസിസ്റ്റന്റ് റിസർച്ച് ഓഫീസർ (ബോട്ടണി 4, കെമിസ്ട്രി 4, ക്ലിനിക്കൽ സൈക്കോളജി 2, ഫാം മാനേജർ 1, ബയോടെക്നോളജി 3, ഫാർമകോഗ്നസി 3, ഫിസിയോതെറാപ്പി 1, ഫാർമക്കോളജി 12), സ്റ്റാഫ് നഴ്സ്: 49.
ഗ്രൂപ്പ് സി: റിസർച്ച് അസിസ്റ്റന്റ് (ബയോകെമിസ്ട്രി 2, ബോട്ടണി 19, കെമിസ്ട്രി 11, ഫാർമക്കോളജി 3, ഓർഗാനിക് കെമിസ്ട്രി 1, ഗാർഡൻ സൂപ്പർവൈസർ 1, ക്യുറേറ്റർ 2, ഗാർഡൻ 3, ഫാർമസി 4, സംസ്കൃതം 1), ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ് 2, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് 1, ട്രാൻസ്ലേറ്റർ (ഹിന്ദി അസിസ്റ്റന്റ്) 1.യോഗ്യത
സ്റ്റാഫ് നഴ്സ്:ബി.എസ്സി. നഴ്സിംഗ്. അല്ലെങ്കിൽ നഴ്സിംഗ് കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമയും ടീച്ചിങ്/ റിസർച്ച് ഹോസ്പിറ്റലിൽ രണ്ടുവർഷത്തെ പരിചയവും. സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.റിസർച്ച് ഓഫീസർ: മൈക്രോബയോളജി വിഭാഗത്തിലേക്ക് എം.എസ്സി.യും (മൈക്രോബയോളജി) മൂന്നുവർഷത്തെ പരിചയവുമാണ് യോഗ്യത. മറ്റ് വിഷയങ്ങളിലേക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട വിഷയത്തിൽ എം.ഡി./ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിഗ്രിയും ബന്ധപ്പെട്ട കൗൺസിലിൽ എന്റോൾമെന്റ്/രജിസ്ട്രേഷനും ഉണ്ടായിരിക്കണം.ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർഎം.എ./ എം.എസ്സി./ എം.കോം, ബി (ലൈബ്രറി സയൻസ്), ഏഴുവർഷത്തെ പരിചയം. സംസ്കൃതം/ തമിഴ് അറിയുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും.അസിസ്റ്റന്റ് റിസർച്ച് ഓഫീസർ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഒരുവർഷത്തെ അദ്ധ്യാപന/ ഗവേഷണ പരിചയവും.റിസർച്ച് അസിസ്റ്റന്റ്: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം.
പ്രായം:
റിസർച്ച് ഓഫീസർ തസ്തികയിലേക്ക് 30 വയസ്സും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് 45 വയസ്സും സ്റ്റാഫ് നഴ്സ് ഉൾപ്പെടെയുള്ള മറ്റ് തസ്തികകളിലേക്ക് 30 വയസ്സുമാണ് ഉയർന്ന പ്രായപരിധി. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി.-എന്.സി.എൽ. വിഭാഗക്കാർക്ക് മുന്നും വർഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും നിയമാനുസൃത ഇളവുണ്ട്. 2019 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
അപേക്ഷാഫീസ്: വനിതകൾക്കും എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല. മറ്റുള്ളവർക്ക് ഗ്രൂപ്പ് എ- 1500 രൂപ, ഗ്രൂപ്പ് ബി-500 രൂപ, ഗ്രൂപ്പ് സി-200 രൂപ എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഫീസ്. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ്: www.ccras.nic.in.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 31.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലിവർ ആൻഡ് ബൈലറി സയൻസിൽ
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലിവർ ആൻഡ് ബൈലറി സയൻസിൽ പ്രൊഫസർ, കൺസൾട്ടന്റ് ഉൾപ്പെടെ വിവിധ തസ്തികകളിലായി 306 ഒഴിവുണ്ട്. പ്രൊഫസർ സർജിക്കൽ ഹെപറ്റോളജി, ലിവർ ട്രാൻസ് പ്ലാന്റ് സർജറി, അനസ്തീഷ്യ, മെഡിക്കൽ ഓങ്കോളജി, റീനൽ ട്രാൻസ്പ്ലാന്റ്, മൈക്രോബയോളജി, നെഫ്രോളജി, റേഡിയോളജി വിഭാഗങ്ങളിലും അഡീഷണൽ പ്രൊഫസർ സർജിക്കൽ ഹെപറ്റോളജി, ലിവർ ട്രാൻസ് പ്ലാന്റ് സർജറി, അനസ്തീഷ്യ, റീനൽ ട്രാൻസ് പ്ലാന്റ്, റേഡിയോളജി, ക്രിറ്റിക്കൽ/ ഇന്റൻസീവ് കെയർ മെഡിസിൻ വിഭാഗത്തിലും അസോസിയറ്റ് പ്രൊഫസർ റേഡിയേഷൻ ഓങ്കോളജി, നെഫ്രോളജി, അനസ്തീഷ്യ, മെഡിക്കൽ ഓങ്കോളജി, ക്രിറ്റിക്കൽ/ഇന്റൻസീവ് കെയർ മെഡിസിൻ, ഹെപറ്റോളജി, റേഡിയോളജി, ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗങ്ങളിലാണ് ഒഴിവ്. അസി. പ്രൊഫസർ റേഡിയോളജി, അനസ്തീഷ്യ, ഹെപറ്റോളജി, ട്രാൻസ്പ്ലാന്റ് ഹെപറ്റോളജി, മെഡിക്കൽ ഓങ്കോളജി, ക്രിറ്റിക്കൽ/ഇന്റൻസീവ് കെയർ മെഡിസിൻ, നെഫ്രോളജി, ക്ലിനിക്കൽ ജനറ്റിക്സ്, ലിവർ ട്രാൻസ്പ്ലാന്റ് സർജറി, സർജിക്കൽ ഹെപറ്റോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ന്യൂക്ലിയർ മെഡിസിൻ വിഭാഗങ്ങളിലാണ് ഒഴിവ്. കൺസൽട്ടന്റ്, സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ്, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, റസിഡന്റ് മെഡിക്കൽ ഓഫീസർ, ബ്ലഡ് ബാങ്ക് ഓഫീസർ, ഹെഡ് നഴ്സിംഗ് കെയർ സർവീസ്, മാനേജർ(നഴ്സിംഗ്), റീഡർ(നഴ്സിംഗ്), അസി. മാനേജർ, ഹെൽത്ത് കൗൺസലർ, എക്സിക്യൂട്ടീവ്(ഐടി), എക്സിക്യൂട്ടീവ്(നഴ്സിംഗ്), ജൂനിയർ എക്സിക്യൂട്ടീവ്( നഴ്സ്) തുടങ്ങിയ തസ്തികകളിലും ഒഴിവുണ്ട്. www.ilbs.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 2.
എച്ച്.എം.ടിയിൽ
ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിന്റെ (എച്ച്.എം.ടി) ബംഗളൂരു, ഹരിയാനയിലെ പിഞ്ജൗർ ഡിവിഷനുകളിലായി 44 ഒഴിവുണ്ട്. ബംഗളൂരുവിലെ 33 ഒഴിവുകളിലേക്ക് സ്ഥിരനിയമനവും പിഞ്ജൗറിലേ 11 ഒഴിവുകളിലേക്ക് കരാർ നിയമനവുമാണ്. ഡെപ്യൂട്ടി മാനേജർ/അസി. ജനറൽ മാനേജർ(പ്രോജക്ട്, പ്രോഡക്ട്, എച്ച്ആർ) 3 ഒഴിവ്. യോഗ്യത ബി ടെക് മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ബിരുദവും എച്ച്ആർ ഡിപ്ലോമയും ഉയർന്ന പ്രായം 42. ഡെപ്യൂട്ടി മാനേജർ/ടെക്നിക്കൽ അഡ്വൈസർ 1, യോഗ്യത ബി ടെക് മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ബിരുദവും എച്ച്ആർ ഡിപ്ലോമയും ഉയർന്ന പ്രായം 32. ഡെപ്യൂട്ടി മാനേജർ/ഫിനാൻസ് 1 യോഗ്യത സിഎ/സിഎംഎ/ഐസിഡബ്ല്യുഎ, അഞ്ച് വർഷം പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 32. അക്കൗണ്ട്സ് ഓഫീസർ 2 ഒഴിവ്. യോഗ്യത സിഎ/സിഎംഎ/ഐസിഡബ്ല്യുഎ. ഉയർന്ന പ്രായം 30. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. അസി. ജനറൽ മാനേജർ, മാനേജർ ഫിനാൻസ്/എച്ച്ആർ 8. യോഗ്യത സിഎ/സിഎംഎ/ഐസിഡബ്ല്യുഎ, എംബിഎ, 13 വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 38. ഡെപ്യൂട്ടി മാനേജർ ഫിനാൻസ്/എച്ച്ആർ 7 ഒഴിവ്. യോഗ്യത സിഎ/സിഎംഎ/ഐസിഡബ്ല്യുഎ, എംബിഎ, 5 വർഷത്തെ പ്രവൃത്തിപരിചയം. ജോയിന്റ് മാനേജർ എച്ച്ആർ/ ഫിനാൻസ് 2 ഒഴിവ്.യോഗ്യത സിഎ/സിഎംഎ/ഐസിഡബ്ല്യുഎ, എംബിഎ, 16 വർഷത്തെ പ്രവൃത്തിപരിചയം. അക്കൗണ്ട്സ് ഓഫീസർ 2 ഒഴിവ്.യാഗ്യത സിഎ/സിഎംഎ/ഐസിഡബ്ല്യുഎ, ഉയർന്ന പ്രായം 30. ഡെപ്യൂട്ടി എൻജിനിയർ/ മാനേജർ മാേനജ്മെന്റ് സർവീസ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ 3, യോഗ്യത ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനിയറിങ്, എംബിഎ. ഉയർന്ന പ്രായം 32. ഡെപ്യൂട്ടി മാനേജർ ലെയ്സൺ 1. യോഗ്യത എൻജിനിയറിങ് ബിരുദവും എംബിഎയും. അഞ്ച് വർഷ പ്രവൃത്തിപരിചയം. ജൂനിയർ ഓപറേറ്റർ പ്ലംബിങ്, ഇലക്ട്രിക്കൽ 2 ഒഴിവ്. യോഗ്യത : ഐടിഐ, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 28. ഓപറേറ്റർ എ മെയിന്റനൻസ് ഒരൊഴിവ്. സിവിൽ എൻജിനിയറിങ് ഡിപ്ലോമ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന പ്രായം 30.
ഹരിയാന പിഞ്ജൗർ എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡിൽ
എക്സിക്യൂട്ടിവ് അസോസിയറ്റ് ഒരൊഴിവും ജൂനിയർ അസോസിയറ്റ് 10 ഒഴിവുമുണ്ട്. ഉയർന്ന പ്രായം 30. അപേക്ഷയുടെ മാതൃകക്കും വിശദവിവരത്തിനും www.hmtindia.com
ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ
ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ (ഗ്രൂപ്പ് സി) തസ്തികയിലെ 554 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ: പുരുഷന്മാർ- 372വനിതകൾ- 182-യോഗ്യത: പ്ലസ്ടു വിജയം. ഇംഗ്ലീഷ് ടൈപ്പിങ് (മിനിട്ടിൽ 30 വാക്കുകൾ) അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് (മിനിട്ടിൽ 25 വാക്കുകൾ) അറിഞ്ഞിരിക്കണം.പ്രായം: 18നും 25നും മധ്യേ . സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.ശമ്പളം: 25500 - 81100 രൂപ (പേ മട്രിക്സ് ലെവൽ 4)ഓൺലൈൻ എഴുത്തു പരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, കംപ്യൂട്ടർ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.അപേക്ഷ: www.delhipolice.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഫീസ്: 100 രൂപ. എസ്.സി., എസ്.ടി., ഭിന്നശേഷി, വനിതാ അപേക്ഷകർ എന്നീ വിഭാഗങ്ങളിൽ പ്പെടുന്നവർക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - നവംബർ13.
കൂടുതൽവിവരങ്ങൾക്ക് www.delhipolice.nic.in എന്ന വെബ്സൈറ്റ് കാണുക
നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ
കേന്ദ്രസർക്കാരിന്റെ തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ സയന്റിഫിക് അസിസ്റ്റന്റ് ഗ്രേഡ് എ (ഗ്രൂപ്പ് ബി) ത്സതികയിൽ അഞ്ചൊഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സോടെ ബിഎസി. ഇലക്ട്രിക്കൽ എൻജിനിയറിങിൽ 60 ശതമാനം മാർക്കോടെ ത്രിവസതര ഡിപ്ലോമ(പ്ലസ്ടുവിന്ശേഷം) കംപ്യൂട്ടർ ആപ്ലിക്കേഷനിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള സർടിഫിക്കറ്റ്, എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. അപേക്ഷ Senior Manager, National Centre for EarthScienceStudies,PBNo.7250,Akkulam, Thiruvananthapuram 695011 എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 26. വിശദവിവരത്തിന് https://www.ncess.gov.in