തിരുവനന്തപുരം ഐടി പാർക്കിൽ അവസരം.സ്പെരികോം ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിൽ മെഷീൻ ലേണിങ് എക്സ്പേർട്ട്, ബ്ലോക്ക് ചെയിൻ ഡെവലപ്പർ, എ.ഡബ്ല്യു.എസ് എക്സ്പേർട് ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 8. ഇ മെയിൽ careers@spericorn.com. ട്രിവാൻഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ ഫ്രഷർ ഹയറിംഗ്. അവസാന തീയതി ഒക്ടോബർ 21. ഇ മെയിൽ hr@trivand.com. ഹൈവർത്ത് സൊല്യൂഷൻ പ്രൈവറ്ര് ലിമിറ്റഡിൽ എസ്.ഇ.ഒ സ്പെഷ്യലിസ്റ്റ്, അവസാനതീയതി ഒക്ടോബർ 21. ഇ മെയിൽ hr@hiworthsolutions.com. ഇനോമെട്രിക്സ് ടെക്നോളജി സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിൽ ജാവ ഡവലപ്പർ.അവസാന തീയതി ഒക്ടോബർ 21. ഇ മെയിൽ hr@inometrics.com. ഇന്നൊവേഷൻ ഇൻക്യുബേറ്റർ അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡിൽ ടെക്നിക്കൽ ഓപറേഷൻസ് എക്സിക്യൂട്ടീവ്. അവസാന തീയതി ഒക്ടോബർ 26. ഇ മെയിൽ careers@iinerds.com. എംബ്രൈറ്റ് ഇൻഫോടെകിൽ യൂനിറ്റി ഡവലപ്പർ. അവസാന തീയതി ഒക്ടോബർ 24. ഇ മെയിൽ mail@embrightinfotech.com.Kawika Technologies Pvt Ltd ൽ നോഡ് ജെഎസ് ഡവലപ്പർ. അവസാന തിയതി ഒക്ടോബർ18. ഇ മെയിൽ hr@kawikatechnologies.com. വിശദവിവരത്തിന്: www.technopark.org/jobsearch
ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ 540 ഒഴിവുകൾ
പ്രതിരോധവകുപ്പിന് കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ (ബി.ആർ.ഒ.) വിവിധ തസ്തികകളിലായി 540 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൾട്ടി സ്കിൽഡ് വർക്കർ തസ്തികകളിലാണ് ഒഴിവ്.പുരുഷന്മാർക്കുമാത്രമേ അപേക്ഷിക്കാനാവൂ. യോഗ്യത: എല്ലാ തസ്തികകളിലും പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷിക്കണ്ട അവസാന തീയതി : നവംബർ 26 . വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.bro.gov.in എന്ന വെബ്സൈറ്റില് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിലാസം: Commandant GREF Centre, Dighi Camp, Pune - 411 015.
നാഷണൽ ഹൈവേസ് അതോറിറ്റി ഒഫ് ഇന്ത്യ
കേന്ദ്രഗതാഗത മന്ത്രാലയത്തിനുകീഴിലെ നാഷണൽ ഹൈവേസ് അതോറിറ്റി ഒഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജർ(ടെക്നിക്കൽ) തസ്തികയിലെ 30 ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. യോഗ്യത: സിവിൽ എൻജിനിയറിംഗിൽ ബിരുദം. ഗേറ്റ് 2019 സ്കോർ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. പ്രായം 30ൽ കൂടരുത്. ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. www.nhai.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31 വൈകിട്ട് ആറ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയം ആൻഡ് എനർജി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയം ആൻഡ് എനർജിയിൽ രജിസ്ട്രാർ, ജൂനിയർ എൻജിനിയർ (സിവിൽ), ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ), അക്കൗണ്ടന്റ് തസ്തികകളിൽ ഒഴിവുണ്ട്. The Director, Indian Institute of Petroleum & Energy, 2nd floor, AU College of Engineering (A), Visakhapatnam 530 003 എന്ന വിലാസത്തിലും jobs@iipe.ac.in എന്ന ഇ മെയിൽ വിലാസത്തിലും ലഭിക്കാനുള്ള അവസാന തീയതി ഒക്ടോബർ 26.വിശദവിവരത്തിന് www.iipe.ac.in.
സുപ്രീം കോടതിയിൽ
സുപ്രീം കോടതിയിൽ സീനിയർ പേഴ്സണൽ അസിസ്റ്റന്റിന്റെയും പേഴ്സണൽ അസിസ്റ്റന്റിന്റെയും ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. 58 ഒഴിവുണ്ട്. സീനിയർ പേഴ്സണൽ അസി. യോഗ്യത ബിരുദം, ഇംഗ്ലീഷ് ഷോർട് ഹാൻഡ്(മിനിറ്റിൽ നൂറുവാക്ക്), കംപ്യൂട്ടർ ഓപറേഷനിൽ പരിചയവും 40 wpm ടൈപ്പിങ് വേഗതയും വേണം. ഉയർന്ന പ്രായം 32. പേഴ്സണൽ അസി. യോഗ്യത ബിരുദം, ഇംഗ്ലീഷ് ഷോർട്ഹാൻഡിൽ( 40wpm ),കംപ്യൂട്ടർ ഓപറേഷനിൽ പരിചയവും 40 wpm ടൈപ്പിങ് വേഗതയും വേണം. ഉയർന്ന പ്രായം 27.www.sci.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 24.
ചെന്നൈ മെട്രോ റെയ്ലിൽ
ചെന്നൈ മെട്രോ റെയ്ലിൽ ആർക്കിടെക്ചൽ എക്സ്പേർട്ട്, സിവിൽ മാനേജർ, അസിസ്റ്റന്റ് ചീഫ് കൺട്രോളർ തസ്തികകളിൽ ഒഴിവ്. പ്രായ പരിധി: 50. ഇന്റർവ്യൂ ഡിസംബർ 8ന്. വിശദവിവരങ്ങൾക്ക്:chennaimetrorail.org
ഐ.ടി.ആർ 116 ഒഴിവുകൾ
ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ഐടിആർ) 116 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.അപ്രന്റീസ് തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കണ്ട അവസാന തീയതി : ഒക്ടോബർ 20 . വിശദവിവരങ്ങൾക്ക്:rac.gov.in.
തപാൽ വകുപ്പിൽ ഡ്രൈവർ
തപാൽ വകുപ്പിൽ ഡ്രൈവർ ഒഴിവ്.യോഗ്യത : 10. 63,200 വരെ ശമ്പളം. പ്രായപരിധി : 56. അപേക്ഷിക്കണ്ട അവസാന തീയതി : ഡിസംബർ 3 . വിശദവിവരങ്ങൾക്ക്: www.indiapost.gov.in.
സിമന്റ് കോർപറേഷൻഒഫ് ഇന്ത്യ ലിമിറ്റഡിൽ
സിമന്റ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡിൽ ആർടിസാൻ ട്രെയിനി 60 ഒഴിവുണ്ട്. സിവിൽ 4, ഇലക്ട്രീഷ്യൻ 9, ഇൻസ്ട്രുമെന്റേഷൻ 6, വെൽഡർ 13, ഫിറ്റർ 13, എംടിഒ 5, മൈനിങ് 1, പ്രൊഡക്ഷൻ 9 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പത്താം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡിൽ ദ്വിവത്സര ഐടിഐയും പ്രൊഡക്ഷൻ വിഭാഗത്തിൽ യോഗ്യത ബിഎസ്സി(കെമിസ്ട്രി). www.cciltd.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25.
തമിഴ്നാട്ടിൽ 2331അസിസ്റ്റന്റ് പ്രൊഫസർ
തമിഴ്നാട്ടിലെ ഗവ. ആർട്സ് ആൻഡ് സയൻസ്, എഡ്യൂക്കേഷൻ കോളേജുകളിലെ വിവിധ പഠനവകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 2331 ഒഴിവുണ്ട്. www.trb.tn.nic.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 30.
സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ
സ്പോർട്സ് ക്വാട്ടയിൽ നിയമനത്തിന് അപേക്ഷിക്കാം. ഗ്രൂപ്പ് സി തസ്തികകളിലാണ് അവസരം. 21 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 18 വയസ്സിനും 25 വയസ്സിനും ഇടയിൽ ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 28.
ആർമിയിൽ മതാദ്ധ്യാപകർ
ഇന്ത്യൻ ആർമി ജൂനിയർ കമ്മിഷൻഡ് ഓഫീസർ മാരാകാൻ അവസരം. പുരുഷൻമാർക്കാണ് അവസരം. 25 വയസ്സിനും 34 വയസ്സിനും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. പണ്ഡിറ്റ്, പണ്ഡിറ്റ് ഗൂർഖ, ഗ്രന്ഥി, മൗലവി, പാതിരി, ബുദ്ധസന്യാസി എന്നീ തസ്തികകളിലാആയാണ് 152 ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 29.
മഹിള ശിക്ഷൺ കേന്ദ്രങ്ങളിൽ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രങ്ങളിലേക്ക് റസിഡൻഷ്യൽ ടീച്ചർ, അഡിഷണൽ ടീച്ചർ തസ്തികകളിലേക്ക് വനിതകളെ നിയമിക്കുന്നു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിൽ മൂന്ന് വീതം ഒഴിവുകളാണുള്ളത്.ഫുൾടൈം റസിഡൻഷ്യൽ ടീച്ചർ. യോഗ്യത: ബിരുദവും ബി.എഡും.ഓണറേറിയം: പ്രതിമാസം 11,000 രൂപ.അഡീഷണൽ ടീച്ചർ. യോഗ്യത: ബിരുദം.ഓണറേറിയം: പ്രതിമാസം 9,000 രൂപ.പ്രായം: 25നും 40നും മധ്യേ.ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഒക്ടോ: 24ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം.വിലാസം: കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം-695002.വെബ്സൈറ്റ്: www.keralasamakhya.org
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ കുക്ക്, സ്റ്റിവാഡ് തസ്തികകളിൽ ഒഴിവ്. പത്താംക്ളാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 18-22. അപേക്ഷിക്കണ്ട അവസാന തീയതി : നവംബർ 8. വിശദവിവരങ്ങൾക്ക്: www.joinindiancoastguard.gov.in
അലഹാബാദ് ഹൈക്കോടതി:132 ഒഴിവ്
അലഹാബാദ് ഹൈക്കോടതിയിൽ റിവ്യു ഓഫിസർ തസ്തികയിലായി 132 ഒഴിവുകളുണ്ട്.ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ശമ്പളം: 47600-151100 രൂപ.വിശദവിവരങ്ങൾക്ക്: www.allahabadhighcourt.in.
ഇഗ്നോയിൽ പ്രൊഫസർ
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ പഠനവകുപ്പുകളിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്. www.ignou.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31. വിലാസം Director, Academic Coordination Division, Indira Gandhi National Open University, Maidan Garhi, New Delhi110068.