കുട്ടികളുടെ ആരോഗ്യത്തെയും ബുദ്ധിവികാസത്തെയും വളരെയധികം സ്വാധീനിക്കുന്നവയാണ് അവർ കുടിക്കുന്ന പാനീയങ്ങൾ. കുട്ടികളിലെ പൊണ്ണത്തടിക്കും ജീവിത ശൈലീ രോഗങ്ങൾക്കും കാരണമാകുന്നതിലും തെറ്റായ പാനീയ ശീലങ്ങൾക്ക് സ്വാധീനമുണ്ട്.
വളർച്ചയുടെ ഘട്ടത്തിൽ ചായയും കാപ്പിയും കുട്ടികൾക്ക് നൽകുന്നത് ദോഷകരമാണ്.
കുഞ്ഞുങ്ങൾക്ക് പ്രോട്ടീൻ പാനീയങ്ങൾ നൽകരുത്. പ്രോട്ടീൻ പൗഡറിൽ 60 ശതമാനത്തിന് മേൽ കൊഴുപ്പും മധുരവും അടങ്ങിയിരിക്കുന്നതിനാലാണിത്.
കാർബണേററ്റഡും കളർ ചേർത്തതുമായ പാനീയങ്ങൾ, കോളകൾ എന്നിവയും കുട്ടികൾക്ക് നൽകരുത്. ഇവയിലെ അമിത മധുരം ഹാനികരമാണ്.
പായ്ക്കറ്റിൽ ലഭിക്കുന്ന ഫ്രൂട്ട് ജ്യൂസുകളാണ് മറ്റൊരു വില്ലൻ. ഇതിൽ 25 ശതമാനത്തിൽ താഴെയാണ് ഫ്രൂട്ട്. ബാക്കി മധുരവും കെമിക്കലുകളും ആണ്. ഫ്രൂട്ട് ജ്യൂസിൽ 100 ശതമാനം ഫ്രൂട്ട് ഉണ്ടായിരിക്കണം എന്ന നിയമമുള്ളപ്പോഴാണ് ഈ തട്ടിപ്പ്. ഇവയുടെ ഉപയോഗം കുട്ടികളിൽ പ്രമേഹം ഉൾപ്പടെ ജീവിതശൈലീ രോഗങ്ങളുണ്ടാക്കും.