jawan

തിരുവനന്തപുരം: കാശ്മീരിലെ ബാരാമുള്ളയിൽ സൈനിക പട്രോളിംഗിനിടെ കുഴിബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കൊല്ലം ഇടയം സ്വദേശി പി.എസ്. അഭിജിത്തിന്റെ ഭൗതികശരീരം ഇന്നലെ രാത്രി 11ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. 19 മദ്രാസ് റെജിമെന്റ് കമാൻഡിംഗ് ഓഫീസർ എം.എസ്. ഗ്രിവാൾ, സൈനിക ഉദ്യോഗസ്ഥർ, മന്ത്രി കെ. രാജു, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, തഹസീൽദാർ, സൈനിക ക്ഷേമ ഓഫീസർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. അഭിജിത്തിന്റെ പിതാവ് പ്രഹ്ലാദൻ, ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘവും വിമാനത്താവളത്തിൽ എത്തിയിരുന്നു. മുഖ്യമന്ത്രിക്ക്‌ വേണ്ടി മന്ത്രി കെ. രാജുവും സംസ്ഥാന സർക്കാരിനുവേണ്ടി ജില്ലാ കളക്ടറും റീത്ത്‌ സമർപ്പിച്ചപാങ്ങോട് മിലിട്ടറി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ 6ന് വിലാപയാത്രയായി സ്വദേശത്തേക്ക് കൊണ്ടുപോയി.