മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മസാക്ഷാത്കാരമുണ്ടാകും. സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും. ജോലി ഉപേക്ഷിക്കുന്നത് അബദ്ധമാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അർത്ഥതലങ്ങൾ മനസിലാക്കി പ്രവർത്തിക്കും. ലക്ഷ്യപ്രാപ്തി നേടും. സംയുക്ത സംരംഭത്തിൽ നിന്നുപിന്മാറും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വികസന പ്രവർത്തനങ്ങളിൽ സജീവം. കാര്യങ്ങൾ ലാഘവത്തോടെ ചെയ്യും. യാഥാർഥ്യം മനസിലാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അലോഹ്യം ഉപേക്ഷിക്കും. ശുഭ സൂചകങ്ങളായ പ്രവർത്തികൾ. ആത്മസംതൃപ്തിയുണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഭക്ഷണം ക്രമീകരിക്കും. അസമയങ്ങളിലെ യാത്ര ഒഴിവാക്കുക. സഹപ്രവർത്തകരുടെ സഹകരണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. അപാകതകൾ പരിഹരിക്കും. വിദഗ്ദ്ധനിർദ്ദേശം സ്വീകരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ശുഭാപ്തി വിശ്വാസം വർദ്ധിക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. സർവകാര്യ വിജയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും. വിപരീത പ്രതികരണങ്ങൾ ഉണ്ടാകും. സ്ഥാനമാറ്റത്തിന് അവസരം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഉപരിപഠനത്തിന് ചേരും.പദ്ധതികൾ വിജയിക്കും. സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വിശിഷ്ട വ്യക്തികളെ പരിചയപ്പെടും. നല്ല ആശയങ്ങൾ സ്വീകരിക്കും. ജീവിത നിലവാരം വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രതിസന്ധികളെ തരണം ചെയ്യും. ആത്മാർത്ഥമായി പ്രവർത്തിക്കും. സ്ഥാനമാനങ്ങൾ നേടും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആഹ്ളാദകരമായ അന്തരീക്ഷം. വാക്കുകൾ ഫലപ്രദമാകും. പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.