leela-bazar

തിരുവനന്തപുരം: കരകൗശല വർണജാലമൊരുക്കി ലീലാ ബസാർ എക്‌സ്‌പോ അനന്തപുരിയിലെത്തുന്നു. ഒക്‌ടോബർ 18,19,20 തീയതികളിലായി തൈക്കാട് ഭാരത് ഭവനിലാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. കരകൗശല വസ്‌തുക്കളുടെയും തനിമയാ‌ർന്ന പാചകവിഭവങ്ങളുടെയും അനന്തമായ ആസ്വാദനതലമാണ് തലസ്ഥാനവാസികൾക്ക് ലീലാ ബസാർ ഒരുക്കുന്നത്.

തലസ്ഥാനനഗരിയിലെ പ്രധാന ഭക്ഷണശലകളായ ഇടനേരം, ചായ് റൊട്ടി, സ്വിസ് കഫേ ഹൗസ് തുടങ്ങിയവയുടെ സ്‌റ്റാളുകൾക്കൊപ്പം വീട്ടമ്മമാരുടെ പാചക വൈദഗ്‌ദ്യം നുകരാനുള്ള അവസരവും എക്‌സ്‌പോയുടെ സവിശേഷതയാണ്. വിശിഷ്‌ടങ്ങളായ സ്വർണം. വെള്ളി ആഭരണങ്ങൾ, പെയിന്റിങ്ങുകൾ, ഡിസൈനർ സാരികൾ, ലിനൻ വസ്‌ത്രങ്ങൾ, അലങ്കാര സസ്യങ്ങൾ തുടങ്ങി നിരവധിയായ വിഭവങ്ങൾ മേളയിൽ ലഭ്യമാണ്.

ബാർബറാ എൻലാൻഡറും ലതകുര്യൻ രാജീവുമാണ് എക്‌സ്‌പോയുടെ മുഖ്യ സംഘാടകർ. 45 വർഷമായി ആഗോള ഫാഷൻ രംഗത്തെ പ്രമുഖ പേരുകളിലൊന്നാണ് ബാർബറാ എൻലാൻഡർ. ലളിതകലാ രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ പരിചയമികവിനുടമയാണ് ലതകുര്യൻ രാജീവ്.

എക്‌സ്‌പോയുടെ അവസാനദിവസങ്ങളായ ഒക്‌ടോബർ 19നും 20നും ഡി.ജെ നൈറ്റ്‌സും ഒരുക്കിയിട്ടുണ്ട്.

Buy tickets online at,
https://joboy.in/deal/details/thiruvananthapuram-leela-bazar