1. ഉപതിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, ശരിദൂര നിലപാടില്‍ വീണ്ടും വ്യക്തത വരുത്തി എന്‍.എസ്.എസ്. ശരിദൂരത്തിന്റെ പ്രധാനകാരണം ശബരിമല തന്നെ എന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികള്‍ക്ക് എതിരെ നിലകൊള്ളുന്നു. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസം തകര്‍ക്കാന്‍ കൂട്ടു നിന്നു എന്നും മുന്നാക്ക സമുദായക്കാരുടെ സാമ്പത്തിക സംവരണം അടക്കമുള്ള കാര്യങ്ങളില്‍ മുഖം തിരിക്കുന്നു എന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി
2. എന്‍.എസ്.എസ് നിലപാടില്‍ സന്തോഷം എന്ന് ഉമ്മന്‍ചാണ്ടി. മുന്നണിയ്ക്ക് എല്ലാ ഭാഗത്തു നിന്നുള്ള സഹകരണവും ലഭിക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ ജനവികാരം വ്യക്തമാണ്. യു.ഡി.എഫ് വോട്ടു കച്ചവടത്തിന് ഇല്ല. കോണ്‍ഗ്രസിന് യു.ഡി.എഫ് ശക്തിയെ കുറിച്ച് ബോധ്യമുണ്ട് എന്നും ഉമ്മന്‍ചാണ്ടി
3.. ഉപ തിരഞ്ഞെടുപ്പ് പ്രചാരണം അതിരു വിടുന്നു എന്ന താക്കീതുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിയന്ത്രണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് ഡി.ജി.പി.യക്ക്ക്കും അഞ്ച് ജില്ലാ കളക്ടര്‍മാര്‍ക്കും ആണ് ടിക്കാറാം മീണ കത്ത് നല്‍കിയത്. പൊതു യോഗങ്ങളും പ്രകടനങ്ങളും നിയന്ത്രിക്കണം എന്നും കത്തില്‍ പരാമര്‍ശം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ ഉച്ച ഭാഷണികള്‍ നിയന്ത്രിക്കണം. പ്രചാരണം പൊതു ശല്യം ആകുന്നു എന്ന് ചൂണ്ടി കാട്ടി നിരവധി പരാതികള്‍ ലഭിക്കുന്ന് ഉണ്ടെന്നും ,ഗതാഗത കുരുക്ക് ഉണ്ടാകരുത് എന്നും ടിക്കാറാം മീണ
4.. ഗുരുവായൂരില്‍ പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ ആയ 3 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും. പണം തട്ടിയെടുത്ത ശേഷം കൊലപെടുത്തുക തന്നെ ആയിരുന്നു ഉദ്ദേശ്യം എന്ന് പ്രതികള്‍. കയ്പ മംഗലം സ്വദേശികളായ അനീസ്,അന്‍സാര്‍,സിയോണ്‍ എന്നിവരെ പൊലീസ് പിടികൂടിയത് ഇന്നലെ വൈകിട്ട്. കയ്പമംഗലം സ്വദേശി ആയ മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശം
5.. പ്രതികള്‍ മൂന്ന് പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം എന്ന് പൊലീസ്. ഇവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി മനോഹരനെ നിരീക്ഷിച്ച് വരിക ആയിരുന്നു എന്നും പൊലീസ്. ഇന്നലെ രാവിലെയാണു ഗുരുവായൂര്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളജിന്റെ മുന്‍വശത്ത് മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ പമ്പില്‍ നിന്നു കാറില്‍ പുറപ്പെട്ട മനോഹരനെ പിന്നീട് കാണാതാവുക ആയിരുന്നു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് പമ്പ് ഉടമകള്‍ ഇന്ന് കരി ദിനം ആചരിക്കുക ആണ്
6.. ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധന മന്ത്രി പി. ചിദംബരത്തെ എന്‍ഫോഴ്സ് മെന്റ് ഡയറക്രേ്ടറ്റ് അറസ്റ്റ് ചെയ്തു. നടപടി, തീഹാര്‍ ജയിലില്‍ ചോദ്യം ചെയ്ത ശേഷം. ചിദംബരത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്സ്‌മെന്റ് ഡയറക്രേ്ടറ്റിന്റെ അപേക്ഷ നാളെ കോടതി പരിഗണിച്ചേക്കും. അതുവരെ ചിദംബരം തീഹാര്‍ ജയിലില്‍ തുടരും. രണ്ട് മണിക്കൂറിലെ ചോദ്യം ചെയ്തതിന് ശേഷമാണ് ചിദംബരത്തിന്റെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയത്. ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ ഇന്നലെ എന്‍ഫോഴ്സ്‌മെന്റ് ഡയറകേ്ടറ്റിന് ഡല്‍ഹിയിലെ പ്രത്യേക കോടതി അനുതി നല്‍കിയിരുന്നു.
7.. ആഗസ്റ്റ് 21 ന് അഴിമതി കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്ത പി . ചിദംബരം സെപ്റ്റംബര്‍ അഞ്ചാം തീയതി മുതല്‍ തീഹാറിലെ ഏഴാം നമ്പര്‍ മുറിയില്‍ ആണ് ഉള്ളത്. ഐ.എന്‍.എക്സ് മീഡിയ മധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശ ഫണ്ട് സ്വീകരിക്കാന്‍ വഴി ഒരുക്കിയതിന് പ്രതിഫലമായി പി.ചിദംബരത്തിന് കോഴപ്പണവും പദവിയും ലഭിച്ചു എന്നാണ് ആരോപണം. അഴിമതി ആരോപിക്കപെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യു.പി.എ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രി ആയിരുന്നു. ഈ ഇടപാട് നടക്കാന്‍ വേണ്ടി വഴിവിട്ട സഹായം നല്‍കുകയും ധന വകുപ്പില്‍ നിന്ന് ക്ലിയറന്‍സ് നല്‍കിയത് ചിദംബരം ആണെന്നും ആണ് കേസ്
8. അയോധ്യ കേസില്‍ ഭരണഘടനാ ബെഞ്ചിലെ വാദം കേള്‍ക്കല്‍ ഇന്ന് അവസാനിക്കും. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേള്‍ക്കുന്നത്. ഇന്നത്തോടെ വാദം കേള്‍ക്കല്‍ 40-ാം മത്തെ ദിവസമാകും. ഇതോടെ സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ട രണ്ടാമത്തെ കേസായി മാറും അയോധ്യ കേസ്. നവംബര്‍ 15ന് മുമ്പ് അയോധ്യ ഹര്‍ജികളില്‍ ഭരണഘടനാ ബഞ്ച് വിധി പറയും.
9.. അയോധ്യ തന്നെയാണ് രാമന്റെ ജന്മഭൂമിയെന്നും തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നതിന് ചരിത്രപരമായ തെളിവുകള്‍ ഉണ്ടെന്നുമാണ് ഹിന്ദുസംഘടനകള്‍ വാദിക്കുന്നത്. 1989 വരെ ഹിന്ദു സംഘടനകള്‍ രാമജന്മഭൂമി എന്ന അവകാശവാദം ഉയര്‍ത്തിയിട്ടില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് മറുവാദവും ഉയര്‍ത്തുന്നു. ചരിത്ര വസ്തുതകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളും വഖഫ് ബോര്‍ഡ് കോടതിക്ക് മുമ്പാകെ വച്ചിട്ടുണ്ട്.
10. വാദം ഇന്ന് പൂര്‍ത്തിയാക്കിയ ശേഷം കോടതി കേസ് വിധി പറയാന്‍ മാറ്റിവയ്ക്കും. ആയിരക്കണക്കിന് രേഖകള്‍ ഉള്ള കേസില്‍ വിധിയെഴുത്ത് ഏറ്റവും ശ്രമകരമായ ദൗത്യം ആയിരിക്കും എന്ന് നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍