വ്യത്യസ്‌ത കാഴ്ചപ്പാടുകളും മനോഭാവങ്ങളുമാണ് ഓരോരുത്തർക്കും. വിവിധ രീതിയിൽത്തന്നെയാണ് അത് ഓരോരുത്തരിലും പ്രതിഫലിക്കുന്നതും. ഈ വിഷയങ്ങൾ പ്രേഷകർക്കുമുന്നിലെത്തിക്കുകയാണ് ധ്രുവ എന്ന ഹ്രസ്വ ചിത്രം. പ്രേക്ഷകർക്ക് വ്യാഖ്യാനിക്കാൻ വിട്ടുകൊടുത്തുള്ള ആഖ്യാനത്തിലെത്തിയ ചിത്രം സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുകയാണ്. കുറഞ്ഞ സമയം കൊണ്ട് ഒരു വ്യക്തിയുടെ മനസിലുണ്ടാകുന്ന മനോഭാവങ്ങളെയാണ് ചിത്രത്തിലൂടെ പറഞ്ഞുവയ്‌ക്കുന്നത്. അർത്ഥതലങ്ങൾ പ്രേഷകർക്ക് വ്യാഖ്യാനിക്കാൻ വിട്ടുകൊടുക്കുകയാണ് ചിത്രം. രാഹുൽ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. രാഹുൽ തന്നെ ഒരുക്കിയ കഥയ്‌ക്ക് പി.ലക്ഷ്‍മിയാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.