പ്രായപൂർത്തിയെത്താത്ത വിദ്യാർത്ഥിനിയുമായി ലൈംഗികബന്ധം പുലർത്തിയതിന് അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഒക്ലഹോമയിലുള്ള യൂകോൺ ഹൈസ്‌കൂളിലെ മുൻ ചരിത്ര അദ്ധ്യാപികയും പരിശീലകയുമായ എലിസബത്ത് ലെനബർഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാസ്കറ്റ്ബോൾ കളിക്കാരി കൂടിയായ വിദ്യാർത്ഥിനിയുടെ മാതാപിതാക്കളാണ് ഇക്കാര്യം ആദ്യം മനസിലാക്കിയത്. പെൺകുട്ടിയുടെ ഫോണെടുത്ത് മെസേജുകൾ പരിശോധിച്ചപ്പോഴാണ് ഇവർ തമ്മിൽ മാസങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ കണ്ടെത്തിയത്.
ഒക്ലഹോമയിലെ എക്സ്പ്രസ്സ് വെയിലുള്ള ഹോട്ടലിൽ വച്ചാണ് ഇരുവരും തമ്മിൽ ലൈംഗിക ബന്ധം പുലർത്തിയിരുന്നത്. വിവരം പുറത്തായപ്പോൾ യൂക്കോൺ ഹൈസ്‌കൂൾ ഇതേക്കുറിച്ച് അന്വേഷണം നടത്തുകയും അദ്ധ്യാപിക സ്‌കൂളിൽ നിന്നും സ്വയം രാജിവച്ച് പുറത്തുപോകുകയും ചെയ്തിരുന്നു. 2018ലാണ് എലിസബത്ത് ഈ സ്‌കൂൾ ഡിസ്ട്രിക്ടിൽ അദ്ധ്യാപികയായി പ്രവേശിക്കുന്നത്. ചോദ്യം ചെയ്യലിൽ എലിസബത്ത് താൻ വിദ്യാർത്ഥിനിയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നുവെന്ന് സമ്മതിച്ചു. പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധം സ്ഥാപിച്ചു എന്ന കുറ്റമാണ് എലിസബത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഒകാറ്റോബർ 15ന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ധ്യാപികയ്ക്ക് 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജൂൺ 30 മുതൽ ഓഗസ്റ്റ് 15 വരെയാണ് ഇവർ തമ്മിൽ ബന്ധം പുലർത്തിയിരുന്നത്.