pmo-

ന്യൂഡൽഹി : മgൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നടത്തിയ അത്ര.യും വിദേശയാത്രകൾ നരേന്ദ്രമോദി നടത്തിയിട്ടില്ലെന്ന അമിത് ഷായുടെ അവകാശവാദം തള്ളി രേഖകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകൾ സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടിയായാണ് അമിത് ഷാ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം ബി.ജെ.പിയുടെ യുട്യൂബി ചാനൽ വഴി പ്രചരിപ്പിച്ചത്. വീഡിയോ ബി.ജെ.പി പ്രവർത്തകർ വ്യാപകമായി ഷെയർ ചെയ്തിരുന്നു,.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും നരേന്ദ്ര മോദിയുടെയും അഞ്ച് വർഷത്തെ യാത്രകൾ പരിശോധിച്ചപ്പോൾ നരേന്ദ്ര മോദിയേക്കാൾ കൂടുതൽ വിദേശയാത്രകൾ നടത്തിയത് മൻമോഹന്‍ സിംഗാണെന്ന് വ്യക്തമായി''-എന്നായിരുന്നു അമിത് ഷായുടെ പ്രസംഗം. എന്നാൽ ഓൺലൈൻ മാദ്ധ്യമമായ ആൾട്ട് ന്യൂസ് നടത്തിയ അന്വേഷണത്തിൽ അമിത്ഷായുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമായി. പ്രൈം മിനിസ്റ്റർ ഓഫിസ് (പി.എം.ഒ) വെബ്സൈറ്റിൽ നൽകിയ രേഖകൾ പ്രകാരം ഇരുവരുടെയും ആദ്യ കാലയളവിൽ മൻമോഹൻ സിംഗിനേക്കാൾ കൂടുതൽ വിദേശ യാത്രകൾ നടത്തിയതും വിദേശ രാജ്യങ്ങൾ സന്ദര്‍ശിച്ചതും നരേന്ദ്ര മോദിയാണെന്ന് വ്യക്തമാക്കുന്നു.

ഒന്നാം യു.പി.എ ഭരണകാലത്ത് 2004-2009വരെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് 35 വിദേശ യാത്രകളാണ് നടത്തിയത്. 28 രാജ്യങ്ങൾ സന്ദർശിച്ചു. ആദ്യ യാത്ര തായ്‍ൻഡിലേക്കും അവസാന യാത്ര ജി 20 ഉച്ചകോടിക്കായി ബ്രിട്ടനിലേക്കും. രണ്ടാം യു.പി.എ കാലയളവിൽ (2009-2014) 38 വിദേശ യാത്രകൾ നടത്തി. 35 രാജ്യങ്ങൾ സന്ദര്‍ശിച്ചു. മൊത്തം രണ്ട് കാലയളവിലായി 63 വിദേശ യാത്രകളാണ് മന്‍മോഹന്‍ സിംഗ് നടത്തിയത്.

എന്നാൽ 2014ൽ അധികാരത്തിലേറിയ ശേഷം 2019 ഒന്നാം സർക്കാർ കാലയളവ് പൂർത്തിയാക്കും വരെ നരേന്ദ്ര മോദി 49 വിദേശ യാത്രകൾ നടത്തിയെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. ആദ്യ യാത്ര ഭൂട്ടാനിലേക്കും അവസാന യാത്ര 2019 ഫെബ്രുവരിയിൽ ദക്ഷിണകൊറിയയിലേക്കും. 49 വിദേശ യാത്രകളിലായി 59 രാജ്യങ്ങൾ സന്ദർശിച്ചു.

2004-2009 കാലയളവിൽ മൻമോഹൻ സിംഗ് 147 ദിവസം വിദേശത്ത് ചെലവഴിച്ചപ്പോൾ മോദി 186 ദിവസമാണ് ചെലവഴിച്ചത്. രണ്ടാം കാലയളവിൽ മൻമോഹൻ സിംഗ് 158 ദിവസം വിദേശത്ത് ചെലവഴിച്ചു.ആദ്യ കാലയളവിൻ മൻമോഹൻ സിംഗ് നടത്തിയതിനേക്കാൾ അധികമായി 14 വിദേശ യാത്രകളാണ് നരേന്ദ്ര മോദി നടത്തിയത്.