pixel-4

കൊച്ചി: ഗൂഗിളിന്റെ പിക്‌സൽ 4, പിക്‌സൽ 4 എക്‌സ്.എൽ സ്‌മാർട്‌ഫോണുകൾ അമേരിക്കൻ വിപണിയിലെത്തി. അത്യാധുനിക ഫീച്ചറുകളാൽ സമ്പന്നമായ ഈ മോഡലുകൾ ഇന്ത്യയിൽ വില്‌ക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പിക്‌സൽ 4ലെ ഫീച്ചറുകൾ ഇന്ത്യയിൽ 'ഉപയോഗിക്കാനാവില്ല" എന്നതാണ് കാരണം.

പിക്‌സൽ 4ന്റെ മുൻഭാഗത്ത് ഫേസ് അൺലോക്ക് ക്യാമറകൾക്കൊപ്പം പ്രോജക്‌ട് സോലി - മോഷൻ സെൻസെ് റഡാർ ചിപ്പുണ്ട്. 60 ജി.എച്ച്.ഇസഡ് എം.എം വേവ് ഫ്രീക്വൻസി ബാൻഡിലാണ് ഇതിനു പ്രവർത്തികാനാകുക. ഇന്ത്യയിൽ, കേന്ദ്രസർക്കാർ‌ 60 ജി.എച്ച്.ഇസഡ് ബാൻഡ്‌വിഡ്‌ത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാനായി അനുവദിച്ചിട്ടില്ല. പിക്‌സൽ 4, പിക്‌സൽ 4 എക്‌സ്.എൽ എന്നിവയിൽ പിൻഭാഗത്ത് ഫിംഗർ പ്രിന്റ് സ്‌കാനറില്ല. അതുകൊണ്ട്, പ്രോജക്‌ട് സോളിയും പ്രവർ‌ത്തിച്ചില്ലെങ്കിൽ ഫോൺ ലോക്ക്/അൺലോക്ക് ചെയ്യാനുമാകില്ല.

ഒ.എൽ.ഇ.ഡി ഡിസ്‌പ്ളേ, പിന്നിൽ 12.2 എം.പിക്കൊപ്പം 16 എം.പി 2 എക്‌സ് ടെലിഫോട്ടോ ലെൻസ്, മുന്നിൽ എട്ട് എം.പി ക്യാമറ, ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 855 പ്രോസസർ, 6ജിബി റാം, 64/128 ജിബി റോം, ഫാസ്‌റ്റ് ചാർജിംഗ്, ആൻഡ്രോയിഡ് 10 ഒ.എസ്., നെക്‌സ്‌റ്റ് ജെൻ ഗൂഗിൾ അസിസ്‌റ്റന്റ് എന്നിവയാണ് പുത്തൻ പിക്‌സലിന്റെ മറ്റു മികവുകൾ.