kashmir-

ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപിയാനിൽ ആപ്പിൾ വ്യാപാരിയെ ഭീകരർ വെടിവെച്ച് കൊന്നു ബുധനാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ശ്രീനഗറിലെ സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാബ് സ്വദേശിയായ ചരൺജിത് സിംഗാണ് മരിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ മൂന്ന് ദിവസത്തിനിടെ കശ്മീരിൽ കൊല്ലപ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം മൂന്നായി.

ബുധനാഴ്ച രാവിലെ പുൽവാമയിൽ ഛത്തീസ്ഗഢ് സ്വദേശിയായ തൊഴിലാളിയെയും ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇഷ്ടികചൂളയിലെ തൊഴിലാളിയായ സേതികുമാർ സാഗറാണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രദേശവാസിയായ മറ്റൊരാൾക്കൊപ്പം നടന്നുപോകുന്നതിനിടെ സേതികുമാറിന് നേരേ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

തിങ്കളാഴ്ച രാജസ്ഥാനിൽ നിന്നുള്ള ട്രക്ക് ഡ്രൈവറെയും ഭീകരർ സമാനരീതിയിൽ കൊലപ്പെടുത്തിയിരുന്നു കാശ്മീരിലെ സാഹചര്യങ്ങള്‍ സാധാരണനിലയിലേക്ക് മടങ്ങിയതോടെ വ്യാപാര–വാണിജ്യ മേഖലയിൽ ഭീതിയുണ്ടാക്കുന്നതിനായി കാശ്മീരിനു പുറത്തുനിന്നെത്തുന്ന തൊഴിലാളികളെ ഭീകരർ ലക്ഷ്യമിടുന്നതായാണു വിവരം.