മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രവർത്തന വിജയം. ലക്ഷ്യപ്രാപ്തി നേടും. ആശീർവാദം ലഭിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രവർത്തന മേഖലയിൽ അഭിവൃദ്ധി. സാമ്പത്തിക രംഗം മെച്ചപ്പെടും. യാഥാർത്ഥ്യബോധമുണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ലക്ഷ്യപ്രാപ്തി നേടും. ചുമതലകൾ വർദ്ധിക്കും. സഹോദര ഗുണമുണ്ടാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ബാഹ്യപ്രേരണകൾ ഒഴിവാക്കും. പ്രത്യുപകാരം ചെയ്യും. അവസരോചിതമായി പ്രവർത്തിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിതരണ രംഗം വിപുലമാക്കും. തൃപ്തികരമായി പ്രവർത്തിക്കും. സമൂഹത്തിലെ ഉന്നതരെ പരിചയപ്പെടും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സദീർഘമായ ചർച്ചകൾ. പുതിയ ആശയങ്ങൾ നേടും. യാത്രകൾ വേണ്ടിവരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അധ്വാനഭാരം വർദ്ധിക്കും. ചുമതലകൾ ഏറ്റെടുക്കും. ദൂരയാത്രകൾ മാറ്റിവയ്ക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സ്വന്തം നിലയിൽ നേട്ടമുണ്ടാക്കും. സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും. സമയാധിഷ്ഠിതമായി കാര്യങ്ങൾ ചെയ്യും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കാര്യങ്ങളുടെ കാലതാമസം മാറും. ആത്മസംതൃപ്തിയുണ്ടാകും. തൊഴിൽ പരോഗതി.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
നല്ല ആശയങ്ങൾ ജീവിതത്തിൽ പകർത്തും. പുതിയ അവസരങ്ങൾ വന്നചേരും. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കും.സ്ഥാനക്കയറ്റം നേടും. സൗമ്യ സമീപനം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സർവകാര്യ വിജയം. സാഹചര്യങ്ങൾ അനുകൂലമാകും. ആത്മസംതൃപ്തിയുണ്ടാകും.