astro

ഓരേ നക്ഷത്രക്കാർക്കും ജന്മനാ സിദ്ധിച്ചിട്ടുള്ള ചില പ്രത്യേകതകളുണ്ട്. 27 നക്ഷത്രങ്ങളിൽ ഓരോന്നിനും അത് വിഭിന്നവുമായിരിക്കും. അങ്ങനെ നോക്കിയാൽ ആരെയും വശീകരിക്കാൻ കഴിയുന്ന നക്ഷത്രജാതരാണ് അത്തം നക്ഷത്രക്കാർ. അത്തം നക്ഷത്രക്കാരുടെ പ്രത്യേകതകൾ നോക്കാം-

അഞ്ചു നക്ഷത്രങ്ങൾ ചേർന്ന് ആവനാഴി പോലെ കാണപ്പെടുന്നതാണ് അത്തം നക്ഷത്രം. പതിമൂന്നാമത്തെ നക്ഷത്രം. ഹസ്തം എന്നാണ് സംസ്‌കൃത വ്യാഖ്യാനം. ആദിത്യനാണ് അത്തം നക്ഷത്രത്തിന്റെ ദേവത. പാദദോഷമുള്ള നക്ഷത്രമാണിത്. അതുകൊണ്ടുതന്നെ ഇതിന്റെ ആദ്യകാലിൽ ജനിച്ചാൽ പിതാവിനും, രണ്ടാം കാലിൽ ജനിച്ചാൽ അമ്മാവനും മൂന്നാം കാലിൽ ജനിച്ചാൽ ജാതകനും, നാലാം കാലിൽ മാതാവിനും ദോഷം ചെയ്യും.

അത്തം നാളിൽ ജനിക്കുന്നവർ ശാന്ത സ്വഭാവികളായിരിക്കും. ആരെയും വശീകരിക്കും. നിഷ്‌കളങ്കമായ ഹൃദയവിശാലത ഉണ്ടായിരിക്കും. ഇവർ ഉപകാരം ചെയ്യുന്നവർ തന്നെ ഇവരുടെ ശത്രുക്കളാകും. സുഖ ദുഖ സമ്മിശ്രമായിരിക്കും ജീവിതം.