ചെന്നൈ: വിമെൻ ഇൻ സിനിമ കളക്‌ടീവ്, ശക്തി വിമെൻസ് റിസോഴ്‌സ് സെന്റർ എന്നിവയുമായി സഹകരിച്ച് യു.എസ്. കോൺസുലേറ്റ് ജനറൽ (ചെന്നൈ) സ്‌ത്രീശാക്‌തീകരണ ശില്പശാല സംഘടിപ്പിച്ചു. യു.എസ്. കോൺസൽ ജനറൽ റോബർട്ട് ബർജസ് ഉദ്ഘാടനം ചെയ്‌തു.
സ്‌ത്രീകളുടെ ശബ്‌ദം ലോകത്തിന്റെ ഭദ്രതയ്ക്കും അഭിവൃദ്ധിക്കും അനിവാര്യമാണെന്നും സ്‌ത്രീ സംരംഭങ്ങളിൽ നിക്ഷേപിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യേണ്ടത് സാമ്പത്തിക വളർച്ചയ്ക്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രതാരം രേവതി, ശക്തി വിമെൻസ് റിസോഴ്‌സ് സെന്റർ പ്രോഗ്രാം കോ-ഓർഡിനേറ്റർ രഞ്ജിത ജി. പിള്ള, വിമെൻ ഇൻ സിനിമ കളക്‌ടീവ് സഹസ്ഥാപക ബീന പോൾ, എഴുത്തുകാരി അമ്മു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.