പുതുക്കിയ പരീക്ഷാ തീയതി
19, 22 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷകൾ യഥാക്രമം 23, 25 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു.
ടൈംടേബിൾ
24 ന് ആരംഭിക്കുന്ന കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ, 25 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.ആർക് (2013 സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒന്നും രണ്ടും സെമസ്റ്റർ ബി.ബി.എ (വിദൂരവിദ്യാഭ്യാസം - 2013 & 2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 150 രൂപ പിഴയോടെ 31 വരെയും 400 രൂപ പിഴയോടെ നവംബർ 2 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
ഏഴാം സെമസ്റ്റർ ബി.ഡെസ് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം.
2019 ജനുവരിയിൽ നടത്തിയ രണ്ടാം വർഷ എം.കോം പ്രൈവറ്റ് രജിസ്ട്രേഷൻ (2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റുകൾ നവംബർ 1 മുതൽ ഹാൾടിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഹാജരാക്കി ഇ.ജി V സെക്ഷനിൽ നിന്നും കൈപ്പറ്റാം.
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ (2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, എം.എ സോഷ്യോളജി, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ് സ്ട്രീം) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 26 വരെ അപേക്ഷിക്കാം.
മാർക്ക് അപ്ലോഡ് ചെയ്യാം
സർവകലാശാലയുടെ എം.ഫിൽ പ്രവേശന പരീക്ഷ എഴുതുകയും ഇന്റർവ്യൂവിന് ഹാജരാകുകയും ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ ബിരുദാനന്തര ബിരുദ പരീക്ഷയുടെ മാർക്കുകൾ 20 വരെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാം.