ലോസ് ആഞ്ചൽസ്: 1960കളിൽ ടാർസനായി തിളങ്ങിയ നായകൻ റോൺ എലീയുടെ ഭാര്യയെ മകൻ വെട്ടിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. വലേറി ലൻഡീനാണ് (62)കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം 30 കാരനായ കാമറൺ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്തു. കൊലപാതകത്തിന് ശേഷം കാമറൺ താമസിക്കുന്ന വീട്ടിൽ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായിത്. പൊലിസുകാർക്ക് നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു.
പൊലീസുകാരുടെ പ്രത്യാക്രമണത്തിലാണ് പ്രതി വെടിയേറ്റ് കൊല്ലപ്പെട്ടത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിഫോർണിയയിലെ ഇവരുടെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. അയൽവാസിയാണ് സംഭവം പൊലീസിനെ അറിയിച്ചത്. റോണ്‍ ഏലി-വലേറി ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയ മകനാണ് കാമറൺ. 1960കളിൽ പുറത്തിറങ്ങിയ ടാർസൻ ടിവി പരമ്പരകളിലൂടെയാണ് റോണ്‍ ഏലി പ്രശസ്തിയിലേക്കുയരുന്നത്. റോണ്‍ ഏലിയാണ് ടാർസനായി വേഷമിട്ടത്. സൗന്ദര്യ മത്സരത്തിലെ മുൻവിജയിയായിരുന്നു കൊല്ലപ്പെട്ട വലേറി. കൊലപാതകത്തിൽ അന്വേഷണം ഊർജിതാമാക്കിയിട്ടുണ്ട്.