bob
 ഫോട്ടോ: കൊച്ചിയിൽ നടന്ന ടൗൺ ഒഫീഷ്യൽ ലാംഗ്വേജ് ഇംപ്ളിമെന്റേഷൻ കമ്മിറ്റി (ബാങ്ക്) - കൊച്ചിയുടെ 69-ാമത് അർദ്ധവാർഷിക യോഗം റീജിയണൽ ഇംപ്ളിമെന്റേഷൻ ഓഫീസ് - കൊച്ചി ഡെപ്യൂട്ടി ഡയറക്‌ടർ കെ.പി. ശർമ്മ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ടൗൺ ഒഫീഷ്യൽ ലാംഗ്വേജ് ഇംപ്ളിമെന്റേഷൻ കമ്മിറ്റി (ബാങ്ക്) - കൊച്ചിയുടെ 69-ാമത് അർദ്ധവാർഷിക യോഗം കൊച്ചിയിൽ നടന്നു. പൊതുമേഖലാ ബാങ്കുകൾ രാജ്‌ഭാഷ മികവുറ്റ രീതിയിൽ നടപ്പാക്കിയത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റീജിയണൽ ഇംപ്ളിമെന്റേഷൻ ഓഫീസ് - കൊച്ചിയുടെ ഡെപ്യൂട്ടി ഡയറക്‌ടർ കെ.പി. ശർമ്മ വിലയിരുത്തി.

റിസർവ് ബാങ്ക് (എറണാകുളം) ജനറൽ മാനേജർ കെ.പി. പട്‌നായിക്, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ഡി.ജി.എമ്മും ടോലിക് (ബാങ്ക്) എറണാകുളം ചെയർമാനുമായ കൃഷ്‌ണസ്വാമി, മെമ്പർ സെക്രട്ടറി ജോൺ എ. എബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.