മിലാൻ : ഒരുകാലത്ത് യൂറോപ്യൻ ഫുട്ബാളിലെ വൻശക്തിയായിരുന്ന ഇറ്റാലിയൻ ക്ളബ് എ.സി മിലൻ കടക്കെണിയിൽ മുങ്ങിത്താഴുകയാണെന്ന് റിപ്പോർട്ടുകൾ. ഈ വർഷം ജൂൺ 30 വരെയുള്ള കണക്കുകൾ അനുസരിച്ച് 146 ദശലക്ഷം യൂറോയാണ് ക്ളബിന്റെ കടം. ടീമിന്റെ പ്രകടനം മോശമായതോടെ സ്പോൺസർമാരും ആരാധകരും കൈവിട്ടതാണ് കടംപെരുകാൻ കാരണം.