സോഷ്യൽ മീഡിയയിൽ ആരാധകർ പിന്തുടരുന്ന താരപുത്രനാണ് തൈമൂർ. കരീനയുടെയും സെയ്ഫിന്റേയും പൊന്നോമന പുത്രൻ തൈമൂരിനെ കുറിച്ച് പാപ്പരാസികൾ പലതും പറഞ്ഞ് പരത്തുന്നുണ്ട്. എന്നാൽ ഈ കുഞ്ഞു പട്ടൗഡിക്ക് കരീനയേയും സെയ്ഫിനേയുംകാൾ ആരാധകരുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനു പുറമേ ബോളിവുഡിലുമുണ്ട് ഈ നീലക്കണ്ണുള്ള താരത്തിന് ആരാധകർ. തൈമൂർ എങ്ങോട്ട് തിരിഞ്ഞാലും ആരാധകരും പാപ്പരാസികളും പുറകെ കാണും. താരത്തെ കുറിച്ചുള്ള ഒരു കാര്യമാണ് കരീന ഇപ്പോൾ വെളിപ്പെടുത്തുന്നത്.
ഒരു അഭിമുഖത്തിലാണ് തൈമൂറിനെ കുറിച്ചുള്ള രസകരമായൊരു കാര്യം കരീന തുറന്നു പറഞ്ഞത്.. ഫോട്ടോഗ്രാഫർമാർ ചുറ്റിനും ഇല്ലാത്തപ്പോൾ മകൻ എങ്ങനെയാണെന്നാണെന്ന ചോദ്യത്തിന് അവർ കൂട്ടുകാരെപ്പോലെയാണെന്ന് കരീന പറയുന്നത്. പക്ഷേ താൻ ഫോട്ടോയെടുക്കാൻ തുടങ്ങിയാൽ, 'അമ്മാ നോ പിക്ചേഴ്സ്' എന്നു പറയുമെന്നുമാണ് കരീന മറുപടി പറഞ്ഞത്. ഫോട്ടോഗ്രാഫർമാർക്ക് പോസ് ചെയ്യാനും കൈവീശി കാണിച്ച് കൂട്ടാകാനും തൈമൂറിന് ഇപ്പോൾ യാതാരു മടിയുമില്ല.രാജ്യത്തെ ഏറ്റവും പ്രശസ്തനും ഏറ്റവും കൂടുതൽ ആരാധകരുമുളള കുട്ടി സെലിബ്രിറ്റിയാണ് തൈമൂർ. എവിടെപ്പോയാലും തന്നെ പിന്തുടരുന്ന പാപ്പരാസികളെ കണ്ട് ആദ്യമൊക്ക അമ്പരന്നുവെങ്കിലും ഇപ്പോള്‍ അത് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും കരീന പറഞ്ഞു.