മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഒൗദ്യോഗിക പരിശീലനം നേടും. ദൂരയാത്ര വേണ്ടിവരും. അവസരങ്ങൾ വിനിയോഗിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഇൗശ്വരാനുഗ്രഹമുണ്ടാകും. പരസഹായം നേടും. പരീക്ഷണത്തിൽ വിജയിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
മനസാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കും. വിരുദ്ധ നടപടികളിൽ നിന്ന് പിന്മാറും. പ്രലോഭനങ്ങൾ ഒഴിവാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സഹപ്രവർത്തകരുടെ സഹായം. പ്രവൃത്തികൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കും. നിരീക്ഷണങ്ങളിൽ വിജയിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വ്യാപാരത്തിൽ പുരോഗതി. പണം കടം കൊടുക്കരുത്.വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആശയ വിനിമയങ്ങൾ തുടരും. ഭക്ഷണം ക്രമീകരിക്കും. അസ്വാസ്ഥ്യത മാറും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ചർച്ചകൾ വിജയിക്കും. ബന്ധുസമാഗമമുണ്ടാകും. ആരാധനാലയ ദർശനം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മനസ്സമാധാനമുണ്ടാകും. സന്ദർഭത്തിനനുസരിച്ച് പ്രവർത്തിക്കും. ജീവിത പങ്കാളിയുടെ ആശയങ്ങൾ സ്വീകരിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
യാഥാർഥ്യങ്ങൾ മനസിലാക്കും. പ്രവർത്തനങ്ങളിൽ പൂർണത. ശുഭാപ്തി വിശ്വാസമുണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പുതിയ പ്രവർത്തനശൈലി. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ദീർഘകാല പദ്ധതികൾക്ക് തുടക്കം. കൃഷിമേഖലയിൽ പുരോഗതി. സാമ്പത്തിക നേട്ടം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വിരോധികൾ ലോഹ്യം കൂടും. പഠനത്തിൽ പുരോഗതി. പുതിയ അവസരങ്ങൾ വന്നുചേരും.