ന്യൂഡൽഹി: പെൺകടുവയ്‌ക്കായി രണ്ട് ആൺകടുവകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം. സഹോദരങ്ങളായ രണ്ട് ആൺകടുവകളാണ് ഒരു പെൺകടുവയ്ക്കായി തമ്മിൽപ്പോര് നടത്തിയത്. രാജസ്ഥാനിലെ രൺതംബോർ കസ്വാൻ ദേശീയ പാർക്കിലാണ് സംഭവം. പെൺകടുവയ്ക്കായി പരസ്പരം പോര് നടത്തുന്ന ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാകുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥനായ പർവീണ്‍ കാസ്വാനാണ് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
സിംഗ്സ്ത് എന്ന പേരിലുള്ള ടി57, റോക്കി എന്ന പേരിലെ ടി58 എന്നീ കടുവകളാണ് വീഡിയോയിലുള്ളത്. നൂർ എന്ന പെൺകടുവക്ക് വേണ്ടിയാണ് ഇരുവരും ഏറ്റുമുട്ടിയതെന്ന് കസ്വാൻ പറയുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ പതിനായിരക്കണക്കിന് പേരാണ് കണ്ടത്.
ക്രൂരവും ഹിംസാത്മകവുമായ പോരാട്ടം എന്നാണ് ട്വീറ്റിന് ആമുഖമായി പർവീണ്‍ കാസ്വാൻ കുറിച്ചിരിക്കുന്നത്. രണ്ട് ആൺ കടുവകൾ കടിപിടി കൂടുന്നതിന് മുമ്പ് പരസ്പരം നോക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തിലുളളത്. തുടർന്ന് രൂക്ഷമായ ആക്രമണമാണ് പരസ്പരം അഴിച്ചുവിട്ടത്. അതിനിടെ പെൺകടുവ ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.
That is how a fight between #tigers looks like. Brutal and violent. They are territorial animals & protect their sphere. Here two brothers from #Ranthambore are fighting as forwarded. (T57, T58). pic.twitter.com/wehHWgIIHC
— Parveen Kaswan, IFS (@ParveenKaswan) October 16, 2019
ഫോറസ്റ്റ് ഓഫിസർ ക്യാമറയില്‍ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതപ്പോള്‍ ആയിരങ്ങളാണ് വീഡിയോ കണ്ടത്.