bran-castle

ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുളക്കഥ വായിച്ചവർക്ക് ഡ്രാക്കുളക്കോട്ട സുപരിചിതമായിരിക്കും. പേടിസ്വപ്‌നമായ ആ കോട്ടയിൽ ഒരു രാത്രി തങ്ങുന്നതിനെ കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. ഹംഗറിക്ക് സമീപമുള്ള റുമേനിയൻ പ്രദേശമായ ട്രാൻസിൽവാനിയയിലെ പ്രശസ്തമായ ബ്രാൻ കാസിൽ ആണ് ഡ്രാക്കുള കോട്ട എന്ന പേരിൽ അറിയപ്പെടുന്നത്.

20 വർഷങ്ങൾക്ക് മുമ്പ്, 1897-ലാണ് വിശ്വവിഖ്യാതമായ ഡ്രാക്കുള എന്ന നോവൽ ആദ്യമായി പുറത്തിറങ്ങുന്നത്. ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കറുടെ ഭാവനയിൽ പിറവി കൊണ്ട വെറുമൊരു കഥാനായകൻ മാത്രമായിരുന്നു ഡ്രാക്കുള. പക്ഷെ, ഏറെ വൈകാതെ ലോകമെമ്പാടുമുള്ള മനുഷ്യരെ മുഴുവൻ ഡ്രാക്കുള ഭയപ്പാടിന്റെ നിഴലിലലാക്കി. ഭൂമിയിൽ വെളിച്ചം അസ്തമിച്ച് ഇരുട്ടു പരക്കുമ്പോൾ തന്റെ ശവക്കല്ലറയിൽ നിന്നും ഡ്രാക്കുള ഉണരും. പിന്നെ രാത്രിയുടെ രാജാവായി അവൻ അലഞ്ഞു നടന്നു വിലസും. മനുഷ്യരക്തമാണ് ഇഷ്ടപാനീയം.

bran-castle

ഇരുപത്തിരണ്ടു ഏക്കറോളം പറന്നു കിടക്കുന്ന എഴുപതിലധികം മുറികളുള്ള ഈ കോട്ടയാണ് സ്റ്റോക്കറുടെ ഡ്രാക്കുളയെ ഇത്ര ജീവസ്സുറ്റ കഥാപാത്രമായി നിലനിറുത്തുന്നതും. ബ്രാസോവിനടുത്തുള്ള ബ്രാൻ എന്ന സ്ഥലത്താണ് ഈ കോട്ടയുള്ളത്. അതുകൊണ്ടാണ് ഇതിനെ ബ്രാൻ കോട്ട എന്നും പേരിട്ടു വിളിക്കുന്നത്. കോട്ട വിനോദ സഞ്ചാര കേന്ദ്രമായി നിലനിറുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് കോട്ട വിൽപ്പനയ്ക്ക് വച്ചതും.

ഡ്രാക്കുളയുടെ കോട്ടയ്ക്ക് വിനോദ സഞ്ചാര ഭൂപടത്തിൽ അത്ര ചെറുതല്ലാത്ത ഒരു പ്രാധാന്യം ഉണ്ട്. സഞ്ചാരികളെ മോഹിപ്പിക്കുന്ന ഡ്രാക്കുള കൊട്ടാരം ഇന്ന് മ്യൂസിയം ആയാണ് നിലനിൽക്കുന്നത്. ചങ്കൂറ്റമുണ്ടെങ്കിൽ സഞ്ചാരികൾക്ക് ധൈര്യമായി വന്ന് ഈ കോട്ട കണ്ടു പോകാം. ഒരു ഗൈഡിന്റ സഹായത്തോടുകൂടിയോ അല്ലെങ്കിൽ ഒറ്റയ്ക്കോ കോട്ട കാണാൻ എത്തുന്ന സഞ്ചാരികൾ നിരവധിയാണ്. റൊമാനിയയിലെ പല വിഭാഗത്തിലുൾപ്പെട്ട പൗരാണിക മനുഷ്യരുടെ കൗതുകപരമായ വസ്തുക്കളും പ്രദർശനത്തിനു വച്ചിട്ടുണ്ട്. 2009 മുതലാണ് ബ്രാൻ കോട്ട സഞ്ചരികൾക്കായി തുറന്നത്.

bran-castle

എന്നാൽ,​ ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാൻ കഴിയുന്നതല്ല ഡ്രാക്കുള കോട്ട. ഒരു ടൂർ ഗൈഡ് ഉണ്ടെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാണ്. ഇപ്പോൾ സ്വകാര്യ ഗ്രൂപ്പാണ് കോട്ടയുടെ നടത്തിപ്പ്. അതും ഇവിടുത്തെ ടൂറിസം പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ്. റൊമാനിയയിൽ നിന്ന് ബ്രാനിലെത്താൻ ബുച്ചാറെസ്റ്റിൽ നിന്നും ട്രെയിൻ മാർഗമാണ് നല്ലത്. ബ്രസൂവിൽ നിന്നും ബ്രാനിലേയ്ക്ക് സിറ്റി ബസുകൾ ലഭ്യമാണ്.

ഒട്ടാവാ സ്വദേശികളായ താമി വർമ്മയും സഹോദരൻ റോബിനുമാണ് ഡ്രാക്കുള കോട്ടയിൽ ഒരു രാത്രി തങ്ങിയ വ്യക്തികൾ. അതും ലോകമെമ്പാടുമുള്ള 88,000 പേരടങ്ങിയ സംഘത്തിൽ നിന്നും മത്സരിച്ചു ജയിച്ചാണ് ഈ സഹോദരങ്ങൾ ഡ്രാക്കുള കോട്ടയിൽ ഒരു രാത്രി തങ്ങാനുള്ള അവസരം നേടിയെടുത്തത്. 70 വർഷത്തിനിപ്പുറം കോട്ടയിൽ രാത്രിയിൽ കിടന്നുറങ്ങുന്ന ആദ്യത്തെ വ്യക്തികളാണിവർ.