air-traffic

ന്യൂഡൽഹി: സമ്പദ്‌രംഗത്ത് മാന്ദ്യം പിടിമുറുക്കുന്നുവെന്ന സൂചനയുമായി ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം കുറയുന്നു. സെപ്‌തംബറിൽ 11.53 ദശലക്ഷം പേരാണ് വിമാനയാത്ര നടത്തിയതെന്ന് ഡയറക്‌‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വ്യക്തമാക്കി. ആഗസ്‌റ്റിൽ 11.79 ദശലക്ഷവും ജൂലായിൽ 11.90 ദശലക്ഷവുമായിരുന്നു യാത്രികർ. ഇന്ത്യയുടെ ജി.ഡി.പി നിർണയത്തിന്റെ മുഖ്യഘടകങ്ങളിൽ ഒന്നാണ് ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം. തുടർച്ചയായ നാലാംമാസമാണ് യാത്രക്കാർ കുറയുന്നത്. ഓഫ് സീസണാണെന്നതും ആഗസ്‌റ്റിൽ യാത്രികരുടെ എണ്ണം കുറയാൻ കാരണമായി.

വിപണി വിഹിതവും

വിമാനക്കമ്പനികളും

48.2%

ഇൻഡിഗോ

14.7%

സ്‌പൈസ് ജെറ്ര്

13%

എയർ ഇന്ത്യ

11.5%

ഗോ എയർ

11.5%

എയർ ഏഷ്യ ഇന്ത്യ

5.8%

വിസ്‌താര

0.5%

മറ്റുള്ളവ

(അവലംബം:ഡി.ജി.സി.എ)