ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസ് തകർന്നടിയുമെന്ന് അഭിപ്രായ സർവെ. മഹാരാഷ്ട്രയിലും ഹരിയാനയിലും ഭൂരിപക്ഷത്തടെ ബി.ജെ.പി അധികാരത്തിലെത്തുമെന്നും എ.ബി.പി അഭിപ്രായ സർവെ ഫലം പറയുന്നു. മഹാരാഷ്ട്രയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എ 86 സീറ്റുകളിലാണ് വിജയിക്കുമെന്നാണ് സർവെ ഫലം വ്യക്തമാക്കുന്നത്. എന്നാൽ എൻ.ഡി.എ 47 ശതമാനം വോട്ടുകൾ നേടി അധികാരത്തിലെത്തും.
മഹാരാഷ്ട്രയിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയ്ക്ക് 194 സീറ്റുകളാണ് ലഭിക്കുക. 39 ശതമാനം വോട്ടുകളാണ് യു.പി.എ നേടുകയെന്നും സർവെ പറയുന്നു. കഴിഞ്ഞ തവണ 72 സീറ്റുകളാണ് എൻ.ഡി.എക്ക് ലഭിച്ചത്. അത് അത്തവണ മെച്ചപ്പെടുമെന്നാണ് സർവെ വ്യക്തമാക്കുന്നത്. ഹരിയാനയിൽ ബി.ജെ.പി വൻ വിജയം നേടുമെന്നാണ് പ്രവചനം ബി.ജെ.പി 83 സീറ്റ് നേടി അധികാരത്തിലെത്തുമ്പോൾ കോൺഗ്രസ് മൂന്ന് സീറ്റിലൊതുങ്ങുമെന്നും സർവെ ഫലം വ്യക്തമാക്കുന്നു.