marad-flat

കൊച്ചി: മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് ഫ്ളാറ്റ് നിർമാതാക്കളിലൊരാളായ ജെയ്ൻ ഹൗസിംഗിന്റെ ഉടമ സന്ദീപ് മേത്തയ്ക്കായി ചെന്നെയിൽ ക്രൈംബ്രാ‌ഞ്ച് റെയ്ഡ്.

സന്ദീപ് മേത്തയോട് തിങ്കളാഴ്ച ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ അന്വേഷണ സംഘം വ്യാഴാഴ്ച ഉച്ചയോടെ ചെന്നൈയിലെത്തി. തുടർന്ന് ഇന്ന് ഉച്ചയോടെ റെയ്ഡ് നടത്തുകയായിരുന്നു. സന്ദീപ് മേത്തയെ അറസ്റ്റ് ചെയ്യുകയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം.


മേത്ത ചെന്നൈയിൽ നിന്ന് കടന്നതായാണ് വിവരം.. ഇയാൾക്കായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.. നിലവിൽ ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാൻസിസ് അടക്കമുള്ളവർ മൂവാറ്റുപുഴ സബ്‌ജയിലിലാണ്.

മരടിലെ ഫ്ളാറ്റുടമകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുമെന്ന് ആൽഫാ വെഞ്ച്വേഴ്‌സ് ഉടമ പോൾ രാജ് അറിയിച്ചിരുന്നുവെങ്കിലും എത്തിയില്ല.. ഹാജരാകാൻ സമയം വേണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പോൾ രാജിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു.