തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു നെയ്യാറ്റിൻകരയിലാണ് സംഭവം. പോക്‌സോ നിയമപ്രകാരമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.
പിതാവ് പീഡിപ്പിക്കുന്ന വിവരം കുട്ടി സ്‌കൂൾ അധികൃതരെ അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സ്കൂൾ അധികൃതർ ശിശുക്ഷേമസമിതി പ്രവർത്തകർക്ക് വിവരം കൈമാറി. സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ സുഹൃത്തും പീഡിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
കുട്ടിയെ പിതാവ് ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് ബന്ധുക്കൾ പലതവണ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.