ഏഴാം സീസൺ പ്രോ കബഡി ലീഗിന്റെ ഫൈനൽ ഇന്ന് അഹമ്മദാബാദിൽ നടക്കും. ദബാംഗ് ഡൽഹിയും ബംഗാൾ വാരിയേഴ്സുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും ആദ്യമായാണ് ഫൈനലിൽ കളിക്കുന്നത്. ദബാംഗ് സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ബംഗളൂരു ബുൾസിനെയും വാരിയേഴ്സ് യു മുംബയെയുമാണ് കീഴടക്കിയത്.