v-anand-

ലോകം കണ്ട എക്കാലത്തേയും ഏറ്റവും മികച്ച ചെസ് താരങ്ങളിലൊരാളായാണ് വിശ്വനാഥൻ ആനന്ദ് അറിയപ്പെടുന്നത്. ലോകചെസ് കിരീടം നേടിയ ആദ്യ ഏഷ്യക്കാരൻ, ചെസ് ഓസ്‌കാർ ലഭിച്ച ആദ്യ ഏഷ്യക്കാരൻ, ഇന്ത്യയിലെ പ്രഥമ ഗ്രാൻഡ് മാസ്റ്റർ എന്നിങ്ങനെ നേട്ടങ്ങളുടെ പട്ടിക ഒരുപാടുണ്ട് വിശ്വനാഥൻ ആനന്ദിന്.

ഇതാദ്യമായി തന്റെ വിജയ രഹസ്യങ്ങൾ തുറന്നെഴുതുകയാണ് വിശ്വനാഥൻ ആനന്ദ് . 30 വർഷത്തിലേറെയായി ലോക ചെസിന്റെ മുൻനിരയിൽ നിലനിൽക്കാന്‍ സഹായിച്ച തന്ത്രങ്ങളുടെ രഹസ്യം പുസ്തകത്തിലാക്കുകയാണ് വിശ്വനാഥൻ ആനന്ദ് ഇപ്പോൾ. 'മൈൻഡ് മാസ്റ്റർ : വിന്നിംഗ് ലെസൻസ് ഫ്രം എ ചാമ്പ്യൻ' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഹാഷറ്റ് ഇന്ത്യയാണ് പ്രസിദ്ധീകരിക്കുന്നത്. ഡിസംബര്‍ 11ന് പുസ്തകം പുറത്തിറങ്ങും.

പ്രമുഖ വിജയങ്ങളും പരാജയങ്ങളും വിജയ രഹസ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന പുസ്തകം ഓർമപുതുക്കൽ കൂടിയാകുമെന്ന് ആനന്ദ് പറഞ്ഞു.