
മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വാക്കും പ്രവൃത്തിയും ഫലപ്രദമാകും. കാര്യങ്ങൾക്ക് അശാന്തപരിശ്രമം വേണ്ടിവരും. അധ്വാനഭാരം വർദ്ധിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അന്യരുടെ തെറ്റുകൾ മനസിലാക്കും. ആത്മസംയമനം പാലിക്കും. വ്യാപാര പുരോഗതിയുണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിദേശ ഉദ്യോഗത്തിൽ മാറ്റം. വിപരീത സാഹചര്യങ്ങളെ അതിജീവിക്കും. ആസൂത്രിത പദ്ധതികൾ വിജയിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും. പരീക്ഷയിൽ വിജയിക്കും. മാതാപിതാക്കളെ സംരക്ഷിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രവർത്തനങ്ങൾ തൃപ്തികരമാകും. ശുചിത്വപരിപാലനത്തിൽ ശ്രദ്ധ. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അനുഭവജ്ഞാനമുണ്ടാകും. സുപരിചിതമായ മേഖലയിൽ പ്രവർത്തിക്കും. കുടുംബാംഗങ്ങളുമായി രമ്യതയിൽ ആകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഗൃഹനിർമ്മാണം പൂർത്തീകരിക്കും. സുഹൃദ് നിർദ്ദേശത്താൽ വിജയിക്കും. വാഗ്വാദങ്ങളിൽ നിന്നു പിന്മാറും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ജീവിത പങ്കാളിയുടെ ആശയങ്ങൾ നടപ്പാക്കും. അനുയോജ്യമായ കാര്യങ്ങൾ സ്വീകരിക്കും. ബൃഹദ് പദ്ധതികൾ ഉപേക്ഷിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആരോഗ്യം തൃപ്തികരമായിരിക്കും. സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കും. വിദേശ യാത്രയ്ക്ക് തയ്യാറാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ചർച്ചകളുടെ പരിഹാരം. നിയമനാനുമതി ലഭിക്കും. സഹപ്രവർത്തകരെ സഹായിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രവൃത്തികൾ വിജയപഥത്തിലെത്തും. നീതിയുക്തമായ തീരുമാനങ്ങൾ. നിർദ്ദേശങ്ങൾ നിറവേറ്റും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഗുരുകാരണവന്മാരുടെ അനുഗ്രഹം. സദ്ചിന്തകൾ വർദ്ധിക്കും. സൽകർമ്മ പ്രവണതകൾ ഉണ്ടാകും.