നവാഗതനായ പീറ്റർ സുന്ദർദാസ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'ജോഷ്വാ' ഉടൻ തിയേറ്ററുകളിൽ എത്തും. സിനിമ എന്ന മാധ്യമം കുട്ടികളുടെ മനസ്സിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന വസ്തുത കടലിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.
ദി എലൈവ് മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മാസ്റ്റർ ഏബൽ പീറ്റർ, പ്രിയങ്കാ നായർ, ഹേമന്ദ് മേനോൻ , അനു ട്രെസ, ദിനേശ് പണിക്കർ , അനിൽ പപ്പൻ, മങ്കാ മഹേഷ്, ഫെബിൻ, അഞ്ജു നായർ, തിരുമല രാമചന്ദ്രൻ ,അലക്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം - എസ് ലോവൽ, എഡിറ്റിംഗ് - രതീഷ് മോഹൻ, ചീഫ് അസ്സോ. ഡയറക്ടർ -എസ് പി മഹേഷ്, ഗാനരചന - ഹരി നാരായണൻ, സംഗീതം -ഗോപി സുന്ദർ, ആലാപനം -നിരഞ്ജ് സുരേഷ്, ദിവ്യ എസ് മേനോൻ , നിത്യ മാമ്മൻ, കോറിയോഗ്രാഫി - സജന നജാം, ആക്ഷൻ - അനിൽ , ചമയം - ഉദയൻ നേമം, കല - പുത്തൻചിറ രാധാകൃഷ്ണൻ , വസ്ത്രാലങ്കാരം - സൂര്യ ശ്രീകുമാർ , കോസ്റ്റ്യും ഡിസൈൻസ് - ഇൻഫിറ്റ്, പ്രൊ. കൺട്രോളർ- ഇക്ബാൽ പാനായിക്കുളം, പ്രൊ.എക്സി- ചന്ദ്രദാസ്, പ്രൊ: മാനേജർ - സുനിൽ പനച്ചിമൂട് , സഹസംവിധാനം - വി എസ് സജിത് ലാൽ, സംവിധാന സഹായി - വി എസ് ടോൺസ്, രഞ്ജിത്ത് രാജേന്ദ്രൻ, സ്റ്റിൽസ് -ഷാലു പേയാട്, പി ആർ ഓ - അജയ് തുണ്ടത്തിൽ.