
കോന്നി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ആവേശകരമായ കൊട്ടികലാശം. കോന്നിയിൽ കൊട്ടികലാശത്തിനിടെ നേരിയ സംഘർഷം ഉണ്ടായി. യു.ഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ ചെറിയ രീതിയിൽ ഉന്തും തള്ളും ഉണ്ടായി.
ഓരോ രാഷ്ട്രീയ പാർട്ടിക്കും കൊട്ടികലാശത്തിന് പ്രത്യക സ്ഥലം നൽകിയിരുന്നു.എന്നാൽ യു.ഡി.എഫ് പ്രവർത്തകർ റോഡിന് നടുവശത്തേക്ക് നീങ്ങിയതോടെയാണ് ഉന്തും തള്ളുമുണ്ടായത്. ചാറ്റൽമഴയെ വകവയ്ക്കാതെയുള്ള ആവേശത്തിനാണ് കോന്നി സാക്ഷ്യം വഹിച്ചത്. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവസാന വോട്ടും തങ്ങൾക്ക് കിട്ടണമെന്ന ആവേശത്തിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും.