എൻഡ്യൂറൻസ് പരീക്ഷ
കൊല്ലം ജില്ലയിൽ, കാറ്റഗറി നമ്പർ 582/2017 മുതൽ 585/2017 വരെ വിജ്ഞാപനങ്ങൾ പ്രകാരം, വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 23, 24 തീയതികളിൽ രാവിലെ ആറ് മുതൽ കരുനാഗപ്പള്ളി പുത്തൻതെരുവ് - തുറയിൽകടവ് റോഡിൽ എൻഡ്യൂറൻസ് പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ സഹിതം ഹാജരാകണം. വിശദാംശങ്ങൾ പ്രൊഫൈലിൽ ലഭിക്കും.
അഭിമുഖം
കാറ്റഗറി നമ്പർ 117/2016 പ്രകാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ പ്രൊജക്ഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് 24 ന് രാവിലെ 11.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ രാവിലെ 8.30 ന് ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. എസ്.എം.എസ് പ്രൊഫൈൽ സന്ദേശങ്ങളായി അറിയിപ്പ് ലഭിക്കാത്തവർ സി.ആർ. വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471-2546385.