അസൈൻമെന്റുകൾ അവസരം
അസൈൻമെന്റ്, കേസ് അനാലിസിസ് സമർപ്പിക്കാത്ത 2017-18, 2018-19 യു.ജി, പി.ജി ബാച്ച് വിദ്യാർത്ഥികൾക്ക് അവ അതാത് കോ-ഓർഡിനേറ്റർക്ക് 29 ന് പാളയം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കാം. ഇനിയൊരവസരം ഉണ്ടായിരിക്കില്ല.
ഫയൽ അദാലത്ത് മാറ്റിവച്ചു
സർവകലാശാല 28 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഫയൽ അദാലത്ത് മാറ്റി വച്ചു.
അവധി
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞടുപ്പ് പ്രമാണിച്ച് കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹൗസ് ക്യാമ്പസിന് (പാളയം) 21 ന് അവധി ആയിരിക്കും.
പരീക്ഷാ തീയതി
നവംബർ ആറ്, എട്ട് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ.എൽ.ബി/ ബി.കോം എൽ.എൽ.ബി/ബി.ബി.എ എൽ.എൽ.ബി പരീക്ഷകൾ യഥാക്രമം നവംബർ 13, 15 തീയതികളിലേക്ക് പുന:ക്രമീകരിച്ചു.
21ന് നടത്താനിരുന്ന എട്ടാം സെമസ്റ്റർ ദ്വിവത്സര എം.ബി.എ (ഇന്റഗ്രേറ്റഡ്/ ഇന്റഗ്രേറ്റഡ് ബി.എം-എം.എ.എം) പെർഫോർമൻസ് മാനേജ്മെന്റ് എന്ന വിഷയത്തിന്റെ പരീക്ഷ 28-ലേക്ക് മാറ്
നാലാം സെമസ്റ്റർ ബി.ടെക്ക് ഡിഗ്രി പരീക്ഷ-കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകളുടെ (2013 & 2008 സ്കീം) പ്രാക്ടിക്കൽ പരീക്ഷകൾ യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടത്ത് 23 മുതൽ 30 വരെ നടത്തും.
പരീക്ഷാ ഫലം
ആറാം സെമസ്റ്റർ ത്രിവത്സര (യൂണിറ്ററി) എൽ.എൽ.ബി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർ മൂല്യനിർണയത്തിനും 30 നകം ഓൺലൈനായി അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ ഇസ്ലാമിക് ഹിസ്റ്ററി, എം.എസ്സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്, എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ, ഫുഡ് ആൻഡ് ന്യൂട്രീഷൻ, ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.