തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശമായി. വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും കോന്നിയിലും ത്രികോണ പോരാട്ടത്തിന്റെ ആവേശം കലാശക്കൊട്ടിലും പ്രതിഫലിച്ചു സ്ഥാനാർത്ഥികളുമായുള്ള റോഡ് ഷോയോടെയായിരുന്നു എല്ലായിടത്തും പരസ്യപ്രചാരണത്തിന് സമാപനമായത്. അതേസമയം കോൺഗ്രസിന്റെ പ്രമുഖ നേതാക്കളൊന്നും കൊട്ടിക്കലാശത്തിനെത്തിയില്ലെന്ന് പരായി ഉയർന്നു. കോന്നിയിൽ അടൂർ പ്രകാശ് എം.പി എത്തിയില്ല. ആന്റോ ആന്റണി എം.പി മാത്രമാണ് കൊട്ടിക്കലാശത്തിന് എത്തിയില്ല
അരൂരിലും എറണാകുളത്തും പ്രധാനകേന്ദ്രങ്ങളിൽ മുന്നണികളുടെ പ്രവർത്തകർ ആവേശത്തിരയിൽ പ്രചാരണത്തിന് അവസാനം കുറിച്ചു. കോന്നിയിൽ അനുവദിച്ച സ്ഥലത്ത് നിന്ന് പുറത്ത് പോയതിനെത്തുടർന്നുണ്ടായ തർക്കം യു.ഡി.എഫും പൊലീസും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ലാത്തിവീശി. നേതാക്കളെത്തി പ്രവർത്തകരെ അനുനയിപ്പിച്ചു.