കോന്നി: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോന്നിയിൽ ബി.ജെ.പി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ മതചിഹ്നങ്ങൾ ഉപയോഗിച്ചതായി പരാതി. എൽ.ഡി.എഫും യു.ഡി.എഫും ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രചാരണ ഗാനത്തിൽ ഒാർത്തഡോക്സ് സഭയുടെ അദ്ധ്യക്ഷന്റെ ചിത്രം ഉപയോഗിച്ചെന്നാണ് പരാതി.