casa-rosso-

ഒൻപത് വ്യത്യസ്ത പ്രകടനങ്ങൾ ഉൾക്കൊള്ളിച്ച് 90 മിനിറ്റ് സെക്സ് ഷോ നടത്തുന്ന നെതർലാൻഡ്സിലെ ആംസ്റ്റർ‌ഡാമിലെ സെക്സ് തിയേറ്ററാണ് കാസ റോസോ. വിനോദസഞ്ചാരികൾക്ക് മുന്നിൽ 90 മിനിറ്റ് നീളുന്ന തത്സമയ സെക്സ് ഷോയാണ് ഇവിടുത്തെ പ്രത്യേകത. ദിവസത്തില്‍ തന്നെ ഒന്നിലേറെ പ്രദർശനങ്ങളുണ്ട്. ശരീരഭാഗം ഉപയോഗിച്ച് ഒരു സ്ത്രീ സിഗരറ്റ് വലിക്കുന്നതു മുതൽ പലതരം പ്രകടനങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. ഇവിടെ 16 വർഷമായി തത്സമയം സ്റ്റേജിൽ രതിയിലേർപ്പെടുന്ന ദമ്പതികളാണ് എറിക്കയും ഉ‌ഡിയും. നിറഞ്ഞ സദസിൽ കറങ്ങുന്നവേദിയിൽ അവർ തത്സമയം രതിക്രീഡയിൽ ഏർപ്പെടുന്നു. നാടകം പോലെ, നൃത്തം പോലെ, സംഗീതം പോലെ മറ്റേതൊരു കലയേയും പോലെയാണ് ഇവർ ഈ സ്റ്റേജിലെ രതിയേയും കാണുന്നത്.

സ്റ്റേജിലേക്ക് എത്തുന്ന എറികയും ഉഡിയും അവർ സംഗീതത്തിന്റെ അകമ്പടിയോടെ കുറച്ച് ലൈംഗികരീതികൾ അവതരിപ്പിക്കുന്നു. ഏകദേശം എട്ട് മിനിട്ടിനുശേഷം തിരശീല വീഴുമ്പോൾ അടുത്ത ഭാഗം അവതരിപ്പിക്കാൻ മര്റു രണ്ടുേപർ എത്തും. ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞ് എറിക്കയും ഉഡിയും വീണ്ടും സ്റ്റേജിലെത്തും.

അവർ എല്ലാ ദിവസവും ആനന്ദകരമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി തോന്നുന്നുവെങ്കിലും, ദിവസത്തിൽ ഒന്നിലധികം തവണ, ഇത് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് ഇവർ പറയുന്നു.

എറിക്ക ലൈബീരിയയിൽ നിന്നുള്ള എറിക്കയും കുറകാവോയിൽ നിന്നുള്ള ഉഡിയും 1989 -ലാണ് നെതർലാൻഡിലെത്തുന്നത്. കഴിഞ്ഞ 20 വർഷങ്ങളായി അവർ ഒരുമിച്ച് കഴിയുന്നു.

ഒരുമിച്ച് ജോലി ചെയ്യാന്‍ കഴിയുന്നത് രസകരമായിരിക്കുമെന്നാണ് തങ്ങൾ കരുതിയതെന്ന് ഇവർ പറയുന്നു. ഒരുമിച്ച് ഒരു കടയോ, ബേക്കറിയോ ഒക്കെ നടത്താമെന്ന് കരുതിയിരുന്ന ഇവർ ഒരു ലൈംഗിക മോഡലിംഗ് ഏജൻസിയുമായി കരാർ ഒപ്പിട്ടതോടെയാണ് ഈ ഷോയിലേക്കെത്തുന്നത്.

ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു ഓപ്പറയ്ക്ക് വേണ്ടിയാണ് ആദ്യം സമീപിച്ചത്. എന്നാൽ ഇതിനായി ചില കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ ഓഡിഷൻ നടതതേണ്ടിയിരുന്നു. പക്ഷേ ഇതെല്ലാം നടന്നുവരാൻ മാസങ്ങളെടുക്കും. പകരം ഇങ്ങനെയൊരു തത്സമയ സെക്സ് ഷോ ചെയ്താലോ എന്ന് ഇവർ ചോദിച്ചു. അങ്ങനെയാണ് ഈ ഷോയിലേക്ക് എത്തുന്നത്.

ഷോയുടെ ഓഡിഷൻ ഭീകരമായ അനുഭവമായിരുന്നുവെന്ന് ഉഡി പറയുന്നു. ആദ്യമായി നിങ്ങൾ അപരിചിതരായ കുറച്ചുപേരുടെ സംഘത്തിൽ നഗ്നരായി ഇരിക്കുന്നു. എന്ത് ചെയ്യണം എന്ന് ഒന്ന് സജ്ജരാകാൻ പോലും നിങ്ങൾക്കാകില്ല. വീട്ടിൽവെച്ച് രതിയിലേർപ്പെടുന്നതിലും വളരെ വ്യത്യസ്‍തമായ അനുഭവമാണ് ഒരു സ്റ്റേജിൽവെച്ച് രതിയിലേർപ്പെടുന്നതെന്ന് അന്ന് എനിക്ക് മനസിലായി.

സദസിന് മുന്നിൽ രതിയിലേർപ്പെടുമ്പോൾ കാണികളെ നോക്കാനാവില്ലെന്ന് എറിക്ക പറയുന്നു. ഐ കോണ്ടാക്ട് പരമാവധി ഒഴിവാക്കും. ആ പ്രശ്നം എല്ലായിടത്തുമെനിക്കുണ്ട്. ആരെങ്കിലും എന്റെ ചിത്രമെടുക്കുകയാണെങ്കിലും ഞാൻ ക്യാമറയിലേക്ക് നോക്കില്ല. സദസ്സില്‍നിന്ന് പലതരത്തിലുള്ള കമന്റുകളും കേൾക്കാം.അതിലേറ്റവും അസഹ്യം ആദ്യത്തെ വരിയിലിരിക്കുന്ന സ്ത്രീകളുടെ ചിരിയാണെന്ന് എറിക്ക ചൂണ്ടിക്കാട്ടുന്നു.

മിക്കപ്പോഴും ഉഡിക്ക് വയാഗ്ര വേണ്ടിവരാറില്ല. സ്ത്രീകൾക്ക് ആസ്വദിക്കാനാവണം എന്നത് അദ്ദേഹത്തിന് പ്രധാനമാണ്. ഓരോ സമയത്തും അദ്ദേഹത്തിന് സ്ഖലനം സംഭവിക്കാറില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ രാത്രിയിൽ പ്രദർശനം അവസാനിക്കുമ്പോൾ നമുക്ക് ആംബുലൻസ് വിളിക്കേണ്ടി വന്നേനെെയെന്ന് പറഞ്ഞ് എറിക്ക ചിരിക്കുന്നു.

മറ്റുജോലികളിലൊന്നും കാണാത്ത രസകരമായ പല കാര്യങ്ങളും ഞങ്ങളുടെ ജോലിയിലുണ്ടെന്ന് എറിക്കയും ഉഡ‌ിയും പറയുന്നു. ഓരോ രാത്രിയും ഞങ്ങള്‍ പരസ്‍പരം കൂടുതലറിയുകയും കൂടുതലടുത്തുനില്‍ക്കുകയും ചെയ്യുന്നു. അതൊരുതരം തെറാപ്പി തന്നെയാണ്.

ഇവിടെ ഞങ്ങളുടെ ഷോ കാണാനെത്തുന്നവര്‍ തികച്ചും വ്യത്യസ്‍തരാണ്. ഞാനെന്‍റെ നിത്യജീവിതത്തില്‍ ഭയങ്കര നാണക്കാരിയാണ്. പക്ഷേ, എനിക്ക് എന്നെത്തന്നെ തുറന്നുകാട്ടാനുള്ള വേദിയാണിത്. അതൊരല്‍പം വ്യത്യസ്‍തമാണെന്ന് തോന്നാമെങ്കിലും. ഇന്ന് ജോലി ചെയ്യാൻ വയ്യ എന്ന മനസോടെ ചെയ്യാവുന്ന ജോലിയല്ല ഇത്. ഇതിപ്പോൾ എന്റെ ഹോബി തന്നെ എന്റെ ജോലിയാക്കിമാറ്റിയതുപോലെയാണ് എനിക്കെന്ന് എറിക്ക പറയുന്നു.

ഞാൻ ഈ ജോലി ഉപേക്ഷിക്കാൻ ആഗ്രഹിച്ച സമയങ്ങളുണ്ട്. എല്ലാ ജോലിയിലും അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നു. എന്റെ മകൻ വലുതാകുമ്പോൾ ഒരിക്കലും ഞങ്ങളെയിങ്ങനെ ടിവിയിലൊന്നും കാണാനാഗ്രഹിക്കില്ല. ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ അവന്‍റെ അച്ഛനും ഗേൾഫ്രണ്ടും കൂടി രതിയിലേര്‍പ്പെടുന്നുവെന്ന് കാണുന്നത് അത്ര നന്നായിരിക്കില്ലല്ലോ. കഴിഞ്ഞ 16 വർഷങ്ങളായി ഞങ്ങളീ ജോലിയാണ് ചെയ്യുന്നത്. അത് ഇനിയെന്തും ചെയ്യാമെന്ന തലത്തിലേക്ക് സാമ്പത്തികമായി നമ്മുടെ ജീവിതം മാറ്റിയിട്ടുണ്ട്.

എല്ലാക്കാലവും ഇതുതന്നെ ചെയ്യാൻ ഞാനിഷ്ടപ്പെടുന്നില്ലെന്ന് ഉഡി വ്യക്തമാക്കുന്നു. പക്ഷേ, ഒരു പോൺ ആക്ടറില്‍നിന്നും വ്യത്യസ്തമാണിത്. പിന്നെ, നല്ലൊരു സാലറി കിട്ടുന്നുണ്ട്. എങ്കിലും വ്യത്യസ്തമായ വേറെയെന്തെങ്കിലും ജോലി ചെയ്യണമെന്നാണ് ഉഡിയുടെ ആഗ്രഹം. ആഗ്രഹമുണ്ടെന്നാണ്
എറിക്കയും സമാനമായ ആഗ്രഹം പങ്കുവയ്ക്കുന്നു. സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനുള്ള ആഗ്രഹം മനസിലുണ്ട്. ഒരു ഓൺലൈന്‍ സ്റ്റോർപോലെയെന്തെങ്കിലും. അതിനെനിക്ക് ഈ ജോലിയോട് നന്ദിയുണ്ട്. അതാണെനിക്ക് സമ്പാദ്യം തന്നതെന്നും എറിക്ക പറയുന്നു. നാളെ വീണ്ടും ഇവർക്ക് സ്റ്റേജിലേക്ക് പോകണം. കാണിൾക്ക് മുന്നിൽ എല്ലാം മറന്ന് രതിക്രീഡയിലേർപ്പെടണം. ജീവിക്കാൻ.