sarath-das

ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായി നിരവധി ട്രോളുകളാണ് ദിനംതോറും സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരു വിഷയങ്ങളിൽ ഇടപെട്ട് അത് ജനശ്രദ്ധയിൽ കൊണ്ടുവരാനും ട്രോളന്മാർക്ക് കഴിയുന്നുണ്ട്. എന്നാൽ ഇപ്പോൾ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ട്രോളുകളും വർദ്ധിച്ച് വരികയാണ്. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിൽ കടന്ന് പരിഹസിക്കുകയും, താരങ്ങൾ എന്ത് പറഞ്ഞാലും ട്രോളുകളായി മാറ്റുന്ന പ്രവണതയും ഏറിവരുന്നത്.

ട്രോളിനെ കുറിച്ചുള്ള തന്റെ അനുഭവം സിനിമ സീരിയൽ താരം ശരത്ത് പങ്കുവയ്ക്കുകയാണ്. ശരത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരു സീരിയലിലെ രംഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തുടർന്ന് വീഡിയോ അടക്കമുള്ള നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. ട്രോളുകളെ കുറിച്ച് ശരത്ത് പറയുന്നതിങ്ങനെ: ആദ്യ നാലഞ്ച് ദിവസം താനും ട്രോൾ തമാശയായി കണ്ട് ആസ്വദിച്ചിരുന്നത്. എന്നാൽ ട്രോളന്മാരുടെ ആഘോഷം കൂടി കൂടി വന്നതോടെ ടെൻഷനായി. ഇത്രയും മോശമായിരുന്നോ എന്ന് ചിന്തിച്ച് പോയി. ട്രോളുകൾ തമാശയും കടന്ന് എന്നെ പേഴ്‌സണൽ ഹരാസ്‌മെന്റിലേക്ക് വരെ എത്തിച്ചിരുന്നു. 26 വർഷമായി അഭിനയ രംഗത്ത് തുടരുന്നു. എന്റെ അഭിനയം അത്ര മോശമാണെന്ന് കരുതുന്നില്ല.

ട്രോളന്മാർ ഇത്രയും ആഘോഷിച്ചപ്പോൾ വീട്ടുകാരുടെ കാര്യം ആലോചിച്ചാണ് വിഷമം ഉണ്ടായത്. ട്രോളന്മാരുടെ ഈ ആഘോഷം എന്റെ രണ്ട് പെൺമക്കളെയും വലിയ രീതിയിൽ വേദനിപ്പിച്ചു. മൂന്നിലും ഏഴിലും പഠിക്കുന്ന രണ്ട് പെൺമക്കളാണ് എനിക്കുള്ളത്. അവരൊക്കെ മലയാളം വായിക്കാനറിയുന്നവരല്ലേ. ചിലർ കമന്റിട്ടിരിക്കുന്നത് പോയി കിളച്ച് കൂടെ എന്നൊക്കൊണ്. കുട്ടികൾ ഇതൊക്കെ വായിക്കുമ്പോൾ വല്ലാതികല്ലേ.? ഒടുവിൽ ആരെങ്കിലും ട്രോളുകളെ കുറിച്ച് ചോദിച്ചാൽ അതൊക്കെ അച്ഛന്റെ പ്രൈവറ്റ് മാറ്റേഴ്‌സ് ആണെന്നും അതേ കുറിച്ച് ഞങ്ങളോട് ചോദിക്കേണ്ട എന്നൊക്കെ പറയാന്‍ അവർക്ക് ക്ലാസ് എടുത്ത് കൊടുക്കേണ്ടതായിട്ടും വന്നു. ഏതായാലും വല്ലാതെ വിഷമിച്ചു. ശരത്ത് പറഞ്ഞു.