ഒമർ ലുലു സംവിധാനം ചെയ്ത 'ഒരു അഡാർ ലവ്' എന്ന ചിത്രത്തിലൂടെയാണ് നൂറിൻ ഷെരീഫിനെ മലയാള സിനിമാ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. യുവനായികമാരിൽ പ്രധാനിയായ നൂറിൻ സോഷ്യൽ മീഡിയയിലും സജീവമാണ്. താരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ബൈക്കിൽ ഒരു കോളേജിലേക്ക് എത്തുന്ന നൂറിന്റെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പിറകിൽ ബൈക്കുമായി വേറെ വിദ്യാർത്ഥികളും ഉണ്ട്. ആർപ്പുവിളികളോടെയാണ് നൂറിനെ കോളേജിലേക്ക് സ്വീകരിക്കുന്നത്.