ന്യൂഡൽഹി: രാജ്യത്ത് ഷിവാസ് റീഗല്‍ വിസ്‌കി, അബ്‌സല്യൂട്ട് വോഡ്ക ഉൾപ്പെടെയുള്ള വിദേശ മദ്യ ഇനങ്ങൾക്ക് ആവശ്യക്കാർ കുറയുന്നതായി റിപ്പോർട്ട്. സാമ്പത്തിക മാന്ദ്യമാണ് വിദേശ ഇനങ്ങളുടെ പ്രിയം കുറയാൻ കാരണമെന്നാണ് സൂചന.
വില കുറഞ്ഞ മദ്യത്തിന്റെ ഉപഭോഗം കൂടുന്നതാണ് പ്രീമിയം ബ്രാന്‍ഡുകളുടെ വളര്‍ച്ചയില്‍ ഇടിവുണ്ടാകാനുള്ള പ്രധാനകാരണം. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ മാന്ദ്യത്തെക്കൂടാതെ മഹാരാഷ്ട്രയിലും ഹരിയാനയിലുമുണ്ടായ പ്രളയവും ഇത്തരത്തിൽ വളർച്ചയിൽ കുറവുണ്ടാകാൻ കാരണമായെന്ന് ഷിവാസിന്റെ സി.ഇ.ഒ അലക്‌സാണ്ട്രെ റിക്കാർഡ് വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ മാസം മുതൽ സെപ്തംബർ വരെയുള്ള കണക്ക് പ്രകാരം ഷിവാസിന്റെ വളർച്ചയിൽ 20 മുതൽ 23 ശതമാനം വരെയുള്ള ഇടിവാണ് ഉണ്ടായത്. ഗത്യന്തരമില്ലാതെ വില കുറച്ച് വിൽക്കാനുള്ള തന്ത്രം പയറ്റുകയാണ് ഇറക്കുമതിക്കാരിപ്പോൾ.